/kalakaumudi/media/media_files/2026/02/10/jayaram-2026-02-10-11-15-38.jpg)
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമും ഇഡിക്ക് മുന്നിലേക്ക്. അടുത്ത ചൊവ്വാഴ്ച ഹാജരാകാനാണ് നിർദേശം. പോറ്റിയുമായുള്ള ബന്ധത്തിൽ ഇഡി വ്യക്തത തേടും. കേസുമായി ബന്ധപ്പെട്ട് ജയറാമിനെ നേരത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.
ജയറാമും ഉണ്ണികൃഷ്ണൻ പോറ്റിയും ചേർന്ന് പൂജ നടത്തുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നടപടി.
ശബരിമല സ്വർണക്കവർച്ച കേസിൽ അടുത്തിടെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.ക്ഷേത്രത്തിലെ ദ്വരപാലക ശിൽപങ്ങൾ ജയറാമിന്റെ വീട്ടിൽ എത്തിക്കുകയും അവിടെ വച്ച് പൂജ നടത്തുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ പൂജ നടത്തിൽ വീട്ടിൽ ഐശ്വര്യം വരുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിൽ പൂജ നടത്തിയതെന്നുമായിരുന്നു ജയറാം പറഞ്ഞത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടോ, തട്ടിപ്പോ സംബന്ധിച്ച് അറിയില്ല. താനൊരു കടുത്ത അയ്യപ്പ ഭക്തനാണ്. എല്ലാവർഷവും ശബരിമലയിൽ പോകാറുണ്ട്. അവിടെ വെച്ചാണ് പോറ്റിയെ പരിചയപ്പെടുന്നതെന്നുമായിരുന്നു ജയറാം എസ്‌ഐടിക്ക് നൽകിയ മൊഴി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
