ശബരിമല സ്വർണക്കവർച്ച ; നിയമസഭ കവാടത്തിന് മുന്നില്‍ സമരവുമായി പ്രതിപക്ഷം

സഭാ നടപടികളോട് പ്രതിപക്ഷം സഹകരിക്കുമ്പോൾ തന്നെയാണ്, രണ്ട് പ്രതിപക്ഷ എംഎൽഎമാർ സഭാ കവാടത്തിൽ സമരം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയെ അറിയിച്ചു

author-image
Devina
New Update
najeeb

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിയമസഭ കവാടത്തിന് മുന്നിൽ സമരവുമായി പ്രതിപക്ഷം. യുഡിഎഫിലെ എംഎൽഎമാരായ സി ആർ മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് സഭാ കവാടത്തിന് മുന്നിൽ സത്യഗ്രഹ സമരം ആരംഭിച്ചത്. സഭാ നടപടികളോട് പ്രതിപക്ഷം സഹകരിക്കുമ്പോൾ തന്നെയാണ്, രണ്ട് പ്രതിപക്ഷ എംഎൽഎമാർ സഭാ കവാടത്തിൽ സമരം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയെ അറിയിച്ചു.

മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സഭ സമ്മേളിച്ചപ്പോൾ തന്നെ പ്രതിപക്ഷം ശബരിമല സ്വർണക്കൊള്ള വിഷയം ഉന്നയിച്ചു. സ്വർണക്കൊള്ള കേസിൽ എസ്‌ഐടിയുടെ മേൽ മുഖ്യമന്ത്രിയുടെ സമ്മർദ്ദം ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം സമരത്തിലാണ്.

ഈ സമരത്തിന്റെ ഭാഗമായിട്ടാണ് യുഡിഎഫിന്റെ രണ്ട് എംഎൽഎമാർ സഭാ കവാടത്തിൽ സമരം നടത്തുന്നത്. ഇതോടൊപ്പം മറ്റ് പ്രതിപക്ഷ അംഗങ്ങൾ സഭാ നടപടികളോട് സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു.പ്രതിപക്ഷത്തിന്റെ സമരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.

 ഇത് സർക്കാരിനെതിരായ സമരമല്ല, യഥാർത്ഥത്തിൽ ഹൈക്കോടതിക്കെതിരെയുള്ള സമരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയാണ് എസ്‌ഐടിയുടെ കാര്യങ്ങൾ നോക്കുന്നതും ആവശ്യമായ കാര്യങ്ങൾ സ്വീകരിക്കുന്നതും ഇടപെടുന്നതുമൊക്കെ.

 അതിനാൽ പ്രതിപക്ഷം നടത്തുന്ന സമരം സഭാ കവാടത്തിലാണെങ്കിലും, അതു ഹൈക്കോടതിക്കെതിരെയുള്ള സമരമായിട്ടാണ് വിലയിരുത്തേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.