/kalakaumudi/media/media_files/2025/12/30/t-mani-2025-12-30-12-33-11.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു.
തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ ഓഫീസിലാണ് മണിയെ ചോദ്യം ചെയ്യുന്നത്. അഭിഭാഷകര്‍ക്കൊപ്പമാണ് മണി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്.
എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. എസ്‌ഐടി തലവന്‍ എച്ച് വെങ്കിടേഷും ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്.
മണിയുടെ സുഹൃത്തും സഹായിയുമായ ബാലമുരുകനും ചോദ്യം ചെയ്യലിനായി എസ്‌ഐടിക്ക് മുന്നില്‍ ഹാജരായിട്ടുണ്ട്.
മണി ഉപയോഗിക്കുന്ന സിമ്മിന്റെ ഉടമയാണ് ബാലമുരുകന്‍. ഭാര്യയും ബാലമുരുകനൊപ്പമുണ്ട്.
കഴിഞ്ഞദിവസം മണിയുടെ ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലും അടക്കം എസ്ഐടി പരിശോധന നടത്തിയിരുന്നു.
കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തലയുടെ സുഹൃത്തായ വിദേശ വ്യവസായിയാണ് സ്വര്‍ണ്ണക്കൊള്ളയില്‍ ഡി മണിയുടെ പങ്ക് വെളിപ്പെടുത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
