ഗോവര്‍ദ്ധന്റെയും എ പദ്മകുമാറിന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

പാളികള്‍ കൊടുത്തുവിടാനുള്ള മിനുട്‌സില്‍ പദ്മകുമാര്‍ തിരുത്തല്‍ വരുത്തിയത് മനപൂര്‍വ്വമാണെന്നും കട്ടിളപാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്‌ഐടി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു

author-image
Biju
New Update
padmkumar

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ദ്ധന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പദ്മകുമാറിന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 

ഇരുവര്‍ക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ട് കോടതി ഇന്ന് വിശദമായി പരിശോധിക്കും. പാളികള്‍ കൊടുത്തുവിടാനുള്ള മിനുട്‌സില്‍ പദ്മകുമാര്‍ തിരുത്തല്‍ വരുത്തിയത് മനപൂര്‍വ്വമാണെന്നും കട്ടിളപാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്‌ഐടി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. 

കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകള്‍ അട്ടിമറിക്കാന്‍ ഗോവര്‍ദ്ധനും പോറ്റിയുമടക്കമുള്ള പ്രതികള്‍ ബെംഗളൂരുവില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും എസ്‌ഐടി വെളിപ്പെടുത്തിയിരുന്നു.

sabarimala goldtheft case