/kalakaumudi/media/media_files/2026/01/09/thnthri-2026-01-09-15-57-08.jpg)
തിരുവനന്തപുരം: ശബരിമലസ്വര്‍ക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പുറപ്പെടുവിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്. ശബരിമലയിലെ ശ്രീകോവില്‍ കട്ടിളപ്പാളിയിലെയും ദ്വാരപാലകശില്‍പത്തിലെയും സ്വര്‍ണം അപഹരിച്ച കേസുകളിലാണ് തന്ത്രി കണ്ഠരര് രാജീവര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.
തന്ത്രിക്ക് കേസില്‍ നേരിട്ട് പങ്കേുണ്ടന്നും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍പോറ്റിയുമായി 2004 മുതല്‍ ബന്ധമുണ്ടെന്നും എസ്.ഐ.ടി കണ്ടെത്തിയിരുന്നു. 2.05 കോടി രൂപ തന്ത്രിയുടെ പേരിലും 62 ലക്ഷം രൂപ ഭാര്യയുടെ പേരിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപമുള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞു. ദേവസ്വം ബോര്‍ഡില്‍ നിന്ന് തന്ത്രി ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും എസ്‌ഐടി കോടതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രി ഇടപെടാറുള്ളതെന്നും ഭരണപരമായ കാര്യങ്ങളില്‍ പങ്കില്ലെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ ഹൈകോടതിയെ സമീപിക്കാനാണ് സാധ്യത.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
