ശബരിമല മകര ജ്യോതി ദർശനം;ഭക്തർക്കു മടങ്ങുന്നതിനുള്ള ക്രമീകരണമായി

ശബരിമല സന്നിധാനത്തു നിന്നു മകര ജ്യോതി ദർശനം കഴിഞ്ഞ് ഭക്തർക്കു മടങ്ങുന്നതിനുള്ള ക്രമീകരണമായി.രണ്ട് രീതിയിലാണ് ഭക്തർ പമ്പയിലേക്ക് മടങ്ങേണ്ടത്  

author-image
Devina
New Update
sabari makara

പത്തനംതിട്ട: ശബരിമല സന്നിധാനത്തു നിന്നു മകര ജ്യോതി ദർശനം കഴിഞ്ഞ് ഭക്തർക്കു മടങ്ങുന്നതിനുള്ള ക്രമീകരണമായി.

 രണ്ട് രീതിയിലാണ് ഭക്തർ പമ്പയിലേക്ക് മടങ്ങേണ്ടത്.

 ഭഗവാനെ തൊഴുത് ജ്യോതിയും കണ്ടുകഴിഞ്ഞവർ ഉടൻ മല ഇറങ്ങണം. അവർ വീണ്ടും ദർശനത്തിനു ശ്രമിക്കരുത്.

തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളിലുള്ള ഭക്തർ അന്നദാന മണ്ഡപത്തിനു സമീപത്തുകൂടി ബെയ്‌ലിപ്പാലം വഴി ജ്യോതിമേട്ടിലെത്തി ചന്ദാനന്ദൻ റോഡ് വഴി പമ്പയ്ക്കു പോകണം.

പാണ്ടിത്താവളം, താഴെ തിരുമുറ്റം എന്നിവിടങ്ങളിൽ ഉള്ളവർ ദർശൻ കോപ്ലക്‌സ്, കൊപ്രാക്കളം, ഗവ. ആശുപത്രിക്കു സമീപത്തുകൂടി ജ്യോതിമേട്ടിലെത്തി ചന്ദ്രാനന്ദൻ റോഡിലേക്ക് കയറണം.

ദർശനം ലഭിക്കാത്തവർ ഇരുമുടിക്കെട്ടുമായി വലിയ നടപ്പന്തൽ വഴി തന്നെ പടി ചവിട്ടണം.

അല്ലാത്തവർക്ക് തിരക്കു കുറഞ്ഞ ശേഷം വടക്കേനട വഴി ദർശനത്തിനു അവസരം ഉണ്ട്.