ശബരിമല പുതിയ മാസ്റ്റർപ്ലാൻ രൂപരേഖ ഉടൻ: പതിനെട്ടാം പാടി കയറിയാൽ അവിടെ ക്ഷേത്രം മാത്രമായും 4 % കെട്ടിടങ്ങൾ പൊളിച്ചുകളയാനും തീരുമാനിച്ചു

ആറുമാസം മുൻപ് ദേവസ്വം ബോർഡ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ബലിപ്പുര വഴി ഭക്തരെ വിട്ടുള്ള ദർശന രീതി ആയിരിക്കും കുറച്ചുകൂടി ശാസ്ത്രീയമായ രീതിയിൽ നടപ്പിലാക്കുക.

author-image
Devina
New Update
sabarimala-temple

പത്തനംതിട്ട :ശബരിമലയുടെ പുതിയ രൂപരേഖ ഉടൻ നടപ്പിലാക്കാൻ തീരുമാനിച്ചു സർക്കാർ 

 .ഇനിമുതൽ പതിനെട്ടാംപടി കയറിയാൽ ക്ഷേത്രം മാത്രവും 4 % കെട്ടിടങ്ങൾ പൊളിച്ചുകളയാനും ഉള്ള മാസ്റ്റർപ്ലാൻ രൂപരേഖയാണ് തയ്യറാവുന്നത് .പാടി കയറി ചെല്ലുബോൾ ഉള്ള ഫ്‌ളൈഓവർ പൂർണമായും പൊളിച്ചുനീക്കണമെന്നും രൂപരേഖയിൽ ഉണ്ട് .

ആറുമാസം മുൻപ് ദേവസ്വം ബോർഡ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ബലിപ്പുര വഴി ഭക്തരെ വിട്ടുള്ള ദർശന രീതി ആയിരിക്കും കുറച്ചുകൂടി ശാസ്ത്രീയമായ രീതിയിൽ നടപ്പിലാക്കുക.

.നിലവിൽ കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ ശബരിമല ക്ഷേത്രം കണ്ടുപിടിക്കുക പ്രയാസമാണെന്ന തിരിച്ചറിവിൽ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ധസംഘം ആണ് മാസ്റ്റർപ്ലാനിന്റെ രൂപരേഖ തയ്യറാക്കിയിരിക്കുന്നത് .

നിലയ്ക്കൽ പ്രധാന ഇടത്താവളമായി മാറുന്നതോടെ സന്നിധാനത്തെ താമസസൗകര്യങ്ങൾ നിലവിൽ ഉള്ള 65  ശതമാനത്തിൽ നിന്ന് 19 ശതമാനമായി കുറയ്ക്കണമെന്നും പോലീസ് ,വിവിധ വകുപ്പ് ജീവനക്കാർ ,ദേവസ്വം ജീവനക്കാർ അടക്കം എണ്ണായിരത്തോളം പേർ സന്നിധാനത്തു താമസിക്കുന്നത് ആറായിരത്തിലേക്ക് കുറയ്ക്കുന്നതിനും രൂപരേഖയിൽ പ്രസ്താവിക്കുന്നുണ്ട് .

സന്നിധാനത്തെ നടപ്പന്തൽ പൂർണമായും പുനർരൂപകല്പന ചെയ്യുന്നതിനും രൂപരേഖയിൽ നിർദ്ദേശമുണ്ട് .