കാര്‍ മറിഞ്ഞ് ശബരിമല തീര്‍ഥാടകന്‍ മരിച്ചു

ചങ്ങനാശ്ശേരി പെരുന്ന ചെമ്പകം വീട്ടില്‍ ബാബു (63) ആണ് മരിച്ചത്. അപകടത്തില്‍ ഒമ്പതുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

author-image
Prana
New Update
accident

ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ചങ്ങനാശ്ശേരി പെരുന്ന ചെമ്പകം വീട്ടില്‍ ബാബു (63) ആണ് മരിച്ചത്.
അപകടത്തില്‍ ഒമ്പതുകാരി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ചാലക്കയംപമ്പ റോഡില്‍ പൊന്നമ്പാറയിലാണ് അപകടം നടന്നത്. നിസാര പരിക്കുള്ള കാറിന്റെ െ്രെഡവറേയും മറ്റൊരു യാത്രക്കാരനേയും നിലയ്ക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

car accident sabarimala pilgrims accidental death death