ശബരിമല തീര്‍ത്ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മതിലിടിച്ചു; ആറുപേര്‍ക്ക് പരിക്ക്

നാട്ടുകാരും പൊലീസും ചേര്‍ന്ന് ഏറെനേരം പണിപ്പെട്ടാണ് ഇവരെ വാഹനത്തില്‍ നിന്നും പുറത്ത് എത്തിച്ചത്. അതേസമയം അപകടത്തില്‍ പരിക്കേറ്റവരുമായി പോയ കാര്‍ കരിനിലത്തിന് സമീപം മറ്റൊരു തീര്‍ത്ഥാടന വാഹനവുമായി കൂട്ടിയിടിച്ചും അപകടമുണ്ടായി.

author-image
Biju
New Update
munda

മുണ്ടക്കയം: ശബരിമല തീര്‍ത്ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. ശബരിമല പാതയില്‍ മുണ്ടക്കയം അമരാവതിക്ക് സമീപമാണ് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടത്. 

നിയന്ത്രണംവിട്ട ഒമിനി വാന്‍ റോഡിന്റെ വശത്തെ മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഡ്രൈവറും മുന്‍ സീറ്റില്‍ സഞ്ചരിച്ചിരുന്ന തീര്‍ത്ഥാടകനും വാഹനത്തില്‍ കുടുങ്ങി.

നാട്ടുകാരും പൊലീസും ചേര്‍ന്ന് ഏറെനേരം പണിപ്പെട്ടാണ് ഇവരെ വാഹനത്തില്‍ നിന്നും പുറത്ത് എത്തിച്ചത്. അതേസമയം അപകടത്തില്‍ പരിക്കേറ്റവരുമായി പോയ കാര്‍ കരിനിലത്തിന് സമീപം മറ്റൊരു തീര്‍ത്ഥാടന വാഹനവുമായി കൂട്ടിയിടിച്ചും അപകടമുണ്ടായി. 

അപകടത്തില്‍ ഇരു വാഹനങ്ങള്‍ക്കും സാരമായ കേടുപാട് സംഭവിച്ചു. പരിക്കേറ്റവരെ ഉടന്‍തന്നെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി. മുണ്ടക്കയം പൊലീസും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.