പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് തുലാപ്പള്ളിയിൽ ഒരു കുട്ടി മരിച്ചു. 5 പേർക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ശബരിമലയിൽ ദർശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. നാറാണംതോട് മന്ദിരത്തിനു സമീപമാണു വാഹനം മറിഞ്ഞത്. പരുക്കേറ്റവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.