ജൈവ ഏലത്തിന് ശബരിമലയില്‍ നിന്നും ഓര്‍ഡറുകളെത്തിയത് കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് സമ്മാനിക്കും. 4000 കിലോ ജൈവ ഏലക്കയാണ് അരവണയില്‍ ചേര്‍ക്കാന്‍ ദേവസംബോര്‍ഡ് ശേഖരിക്കുന്നത്. മണ്ഡലകാലത്തെ ആവശ്യങ്ങള്‍ക്കായി ഏകദേശം 12 ടണ്‍ ഏലക്ക ശബരിയില്‍ ആവശ്യമുണ്ട്. ജൈവ ഏലക്ക ഉല്‍പാദനത്തിന് മുന്‍ തുക്കം നല്‍കിയാല്‍ മികച്ച ഒരുവിപണി കര്‍ഷകര്‍ക്ക് ഉറപ്പ് വരുത്തനാവും. ആഭ്യന്തരവാങ്ങലുകാര്‍ ക്രിസ്തുമസ് മുന്നില്‍ കണ്ടുള്ള വാങ്ങലുകള്‍ക്ക് ഉത്സാഹിച്ചു. ഉല്‍പാദന മേഖലയില്‍ നടന്ന ലേലത്തില്‍ മികച്ചയിനങ്ങള്‍ 3104 രൂപയിലുംശരാശരിഇനങ്ങള്‍ 2738 രൂപയിലുംകൈമാറി. വലിപ്പം കൂടിയവയ്ക്ക് കയറ്റുമതി ഡിമാന്റ് നിലവിലുണ്ട്.
ഉഷ്ണതരംഗത്തില്‍ എലച്ചെടികള്‍ ഉണങ്ങി നശിച്ചതും തുടര്‍ന്നുള്ള ശക്തമായ മഴയില്‍ അവയ്ക്ക് രോഗബാധയേറ്റതും ഏലംവില ഉയരുന്നതിന് കാരണമായിട്ടുണ്ട.
നവംബര്‍ ആദ്യവാരം 2200 രൂപ ശരാശരി വിലയുണ്ടായിരുന്ന ഏലക്കായ്ക്ക് വ്യാഴാഴ്ച 2800 രൂപ ശരാശരി കിട്ടി.പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ നടന്ന ഇലേലത്തില്‍ ഉയര്‍ന്ന വിലയായി 3155 രൂപയും ലഭിച്ചു. ആറുമാസമായി ഹൈറേഞ്ചില്‍ ഏലയ്ക്ക ഉത്പാദനം കുറഞ്ഞ അവസ്ഥയിലായിരുന്നു. എന്നാല്‍ ഇരിപ്പുകായ (സംഭരിച്ചുവെച്ച ഏലക്കായ) വലിയ അളവില്‍ വിപണിയിലെത്തിയതിനാല്‍ വില ഉയര്‍ന്നില്ല.കൂടുതല്‍കാലം സൂക്ഷിച്ചാല്‍ ഈര്‍പ്പംകയറി ഗുണം നഷ്ടപ്പെടുമെന്ന ഭീതിയില്‍ കര്‍ഷകരും വ്യാപാരികളും കൈയിലുള്ള ഏലയ്ക്കായ വന്‍തോതില്‍ വിറ്റു. ഇതോടെ ഇരിപ്പുകായ കൂടുതലായി കമ്പോളങ്ങളിലെത്തി.
നിലവില്‍ ഇരിപ്പുകായ തീര്‍ന്നതും വിളവ് കുറഞ്ഞതുമാണ് വില വര്‍ധിക്കാന്‍ കാരണം. റംസാന്‍ മാസം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ലക്ഷ്യമിട്ട് വന്‍കിട വ്യാപാരികള്‍ ഏലക്കായ സംഭരിക്കുന്നതും വിലവര്‍ധനവിന് കാരണമാകുന്നതായി വ്യാപാരികള്‍ പറയുന്നു. ഉത്പാദനം കുറഞ്ഞതിനാല്‍ നിലവിലെ വിലവര്‍ധനവിന്റെ നേട്ടം കര്‍ഷകര്‍ക്ക് ലഭിക്കില്ല.
അന്താരാഷ്ട്ര കുരുമുളക് വിപണിയില്‍ ക്രിസ്തുമസിനുള്ളഅവസാന ഘട്ട വാങ്ങലുകള്‍ പുരോഗമിക്കുന്നു. യൂറോപ്യന്‍ ഇറക്കുമതിക്കാരെ ആകര്‍ഷിക്കാന്‍ വിയെറ്റ്‌നാമും ഇന്തോനേഷ്യയും നിരക്ക്അ ല്‍പ്പം താഴ്ത്തി ചരക്ക് വാഗ്ദാനംചെയ്തു. ഇതു രാജ്യങ്ങളും ടണ്ണിന് 6500 ഡോളര്‍ ആവശ്യപ്പെട്ടു. ബ്രസീലില്‍ 6000 ഡോളറിന്മുളക് വാഗ്ദാനം ചെയുന്നുണ്ട്. ഇന്ത്യന്‍ കുരുമുളക് വിലടണ്ണിന് 8000 ഡോളറാണ്. ഹൈറേഞ്ചില്‍ നിന്നും കൊച്ചി മാര്‍ക്കറ്റിലേയ്ക്കുള്ള ചരക്ക് വരവ് ശക്തമല്ല, അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് കിലോ 657രൂപ.ഏഷ്യന്‍ റബര്‍ അവധി വ്യാപാര രംഗം തിരിച്ചുവരവിന്റ സൂചനകള്‍ പുറത്തുവിട്ടു. ഇടപാടുകളുടെ ആദ്യപകുതിയില്‍ ജപ്പാനില്‍ 340 യെന്നിന് മുകളില്‍ സ്ഥിരത കൈവരിക്കാനുള്ള ശ്രമങ്ങള്‍ റബര്‍ നടത്തി. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളില്‍ റബര്‍വില 352 യെന്നിലേയ്ക്ക് ഉയര്‍ന്നത് കണക്കിലെടുത്താല്‍ നാളെ രാജ്യാന്തര വില ഉയരാന്‍ സാധ്യത. ബാങ്കോക്കില്‍ ഷീറ്റ് വില 192 രൂപയായി താഴ്ന്നാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് നാലാംഗ്രേഡ് റബര്‍ കിലോ 182 രൂപയില്‍ സ്‌റ്റെഡിയാണ്. കാര്‍ഷിക മേഖല റബര്‍ ടാപ്പിങിന് ഉത്സാഹിക്കുന്നതിനാല്‍ നവംബര്‍ രണ്ടാം പകുതിയില്‍ ഷീറ്റ്, ലാറ്ക്‌സ് ലഭ്യതയുംഉയരും.