/kalakaumudi/media/media_files/2025/11/27/sabarimala-2025-11-27-23-11-42.jpg)
ഭാരതത്തിലെ മഹാക്ഷേത്രങ്ങളില്‍ പുരാതനപരമായും ആചാരപരമായും വ്യത്യസ്തത നിറഞ്ഞ ക്ഷേത്രങ്ങളില്‍ ഒന്നാണ് ശബരിമല. നാളിതു വരെ ദേവഹിതമറിഞ്ഞാണ് ക്ഷേത്രങ്ങളിലെ നിത്യ പൂജാക്രമം, നിത്യനിദാനം, പ്രതിമ നിര്‍മ്മാണ രീതി, ക്ഷേത്ര ഭരണ വ്യവസ്ഥ, ക്ഷേത്ര നിര്‍മ്മാണ സമ്പ്രദായം, വര്‍ജ്ജ്യാ വര്‍ജ്ജ്യ നിയമങ്ങള്‍ ഉത്സവാദികള്‍, ഇവയല്ലാം നടന്നുവന്നതും. ഇവയ്ക്കല്ലാം ദേവ പ്രശ്‌ന വിധി പ്രകാരം ഒരു പടിത്തരം ഉണ്ടായിട്ടാണ് ക്ഷേത്ര ആചാര ഭരണ രീതികള്‍ മുന്‍പോട്ട് പോകുന്നത്. ഈ ക്ഷേത്ര ആചാരങ്ങള്‍ക്ക് വിരുദ്ധമായ ദുര്‍നിമിത്തങ്ങള്‍ കാണുമ്പോഴും, ദേശത്തിനും, ഭരണ വ്യവസ്ഥക്കും ദോഷം സംഭവിക്കുമ്പോഴാണ് ദേവപ്രശ്‌നം കാലകാലങ്ങളായി നടത്തിവന്നിട്ടുള്ളത്.
ക്ഷേതവും പരിസരവും അലങ്കാര വസ്തുക്കളും പുജക്ക് ഉപയോഗിക്കുന്ന ശംഖ് മുതല്‍ താഴിക കുടം വരെ ദേവന് ഒരു ഭക്തന്‍ സമര്‍പ്പിക്കുന്ന വസ്തുക്കള്‍ ദേവന് അവകാശപ്പെട്ടതാണ്. ദേവന്റെ ചൈതന്യത്തെ വര്‍ദ്ധിപ്പിക്കാന്‍ കാലകാലങ്ങളായി ദേവഹിതം നോക്കി ക്ഷേത്ര നിര്‍മ്മിത കാര്യങ്ങളില്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരാരുണ്ട്. എന്നാല്‍ ദേവന്റെ മുതല്‍ ഭരണ ചുമതല വഹിക്കുന്നവര്‍ മോഷ്ടിക്കപെടുന്നത് ഇത് ആദ്യമായിട്ടാണ്. അതുകൊണ്ട് തന്നെ ഈ ദുര്‍നിമിത്തം ദേവകോപ കാരണമായി ഭവിക്കും. ഇത് ദൈവജ്ഞന്മാര്‍ക്ക് ദേവപ്രശ്‌നം വഴി മനസിലാകും.
അതുകൊണ്ട് തന്നെ ക്ഷേത്രത്തില്‍ ദേവകോപത്തിന് കാരണമായ ആചാര വിരുദ്ധ പ്രവര്‍ത്തനം എന്താണ് എന്ന് മനസിലാക്കാനും വേണ്ടി ഈ മണ്ഡലകാലത്ത് തന്നെ ശബരിമലയില്‍ ദേവപ്രശ്‌നം നടത്തുകയും ശബരിമല ക്ഷേത്ര മേല്‍ശാന്തിയെ തിരത്തെടുക്കുന്നതു പോലെ ദേവപ്രശ്‌നത്തില്‍ പ്രാപണ്യമുള്ള ആചാര്യന്മാരെ നെറുക്കെടുപ്പിലൂടെ തിരഞ്ഞടുത്തു വേണം ദേവപ്രശ്‌നം നടത്തേണ്ടത് എന്ന് ഭാരതീയ ജ്യോതിഷ വിചാര സംഘം സംസ്ഥാന പ്രസിഡന്റ് എം. സുധീഷ് പണിക്കരും , സംസ്ഥാന ജനറല്‍ സെക്രട്ടറി കുടജാദ്രിമഠം രാജാ ജെ അയ്യരും ആവശ്യപ്പെട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
