മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു ശബരിമല നട നാളെ തുറക്കും

വൃശ്ചികം ഒന്നായ 17 മുതൽ പുലർച്ചെ മൂന്നിന് തുടങ്ങി പകൽ ഒന്നുവരെയും മൂന്നിന് തുടങ്ങി രാത്രി 11ന് ഹരിവരാസനം വരെയുമാണ് ദർശനസമയം ആയി നിശ്ചയിച്ചിട്ടുള്ളത്

author-image
Devina
New Update
sabarimala dharshanam

പത്തനംതിട്ട: മണ്ഡല  മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു  ശബരിമല നട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കുന്നു .

 വൃശ്ചികം ഒന്നായ 17 മുതൽ പുലർച്ചെ മൂന്നിന് തുടങ്ങി പകൽ ഒന്നുവരെയും മൂന്നിന് തുടങ്ങി രാത്രി 11ന് ഹരിവരാസനം വരെയുമാണ് ദർശനസമയം ആയി നിശ്ചയിച്ചിട്ടുള്ളത് .

ഓൺലൈനായി 70,000 പേർക്കും തത്സമയ ബുക്കിങ് വഴി 20,000 പേർക്കും ദർശനമൊരുക്കിയിട്ടുണ്ട്.

ഓൺലൈൻ ബുക്കിങ് റദ്ദായാൽ സ്ലോട്ടുകൾ തത്സമയ ബുക്കിങ്ങിനായി മാറ്റിവയ്ക്കും.

സ്ത്രീകൾക്കും കുട്ടികൾക്കും പതിനെട്ടാംപടിക്കുമുൻപ്് നടപ്പന്തൽ മുതൽ പ്രത്യേകം ക്യൂ സംവിധാനവും ഏർപ്പെടുത്തി.

 വിവിധ വകുപ്പുകളുമായുള്ള ഏകോപനത്തിന് പരിചയസമ്പന്നരായ മുതിർന്ന ഉദ്യോഗസ്ഥർക്ക് ചുമതല നൽകി.

 മണ്ഡലപൂജയ്ക്കുശേഷം ഡിസംബർ 27ന് രാത്രി പത്തിന് നടയടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും.

 20ന് അടയ്ക്കും.മകരവിളക്ക് ജനുവരി 14നാണ്. വഴിപാടുകൾക്ക് ഓൺലൈൻ ബുക്കിങ് ആരംഭിച്ചു.

 നേരിട്ട് ടിക്കറ്റെടുത്ത് വഴിപാടുകൾ നടത്താനും സൗകര്യമുണ്ട്.