ശബരിമലയെ കട്ടു മുടിക്കാൻ അനുവദിക്കില്ല: അഡ്വ ജെയ്സൺ ജോസഫ്

 അയ്യപ്പ ഭക്തരുടെ ആചാര പരമായ വിശ്വാസത്തെ തകര്‍ക്കാന്‍ പൊലീസ് അകമ്പടിയോടെ യുവതീ പ്രവേശനത്തിന് ശ്രമിച്ചവര്‍ ക്ഷേത്രത്തിലെ സ്വര്‍ണം കൊള്ളയടിക്കുവാന്‍ കൂട്ടു നില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

author-image
Shyam
New Update
WhatsApp Image 2026-01-27 at 6.07.58 PM

കൊച്ചി : ശബരിമലയുടെ സംരക്ഷണത്തിന് കോണ്‍ഗ്രസ് മുന്നിലുണ്ടാകുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ ജെയ്‌സണ്‍ ജോസഫ് പറഞ്ഞു.  അയ്യപ്പ ഭക്തരുടെ ആചാര പരമായ വിശ്വാസത്തെ തകര്‍ക്കാന്‍ പൊലീസ് അകമ്പടിയോടെ യുവതീ പ്രവേശനത്തിന് ശ്രമിച്ചവര്‍ ക്ഷേത്രത്തിലെ സ്വര്‍ണം കൊള്ളയടിക്കുവാന്‍ കൂട്ടു നില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്വര്‍ണ കൊള്ളയില്‍ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എറണാകുളം ഡി.സി.സി സംഘടിപ്പിച്ച കാക്കനാട് കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ ഐ. കെ രാജു, എം. ആര്‍ അഭിലാഷ്, നേതാക്കളായ കെ. എം സലീം, ടോണി ചമ്മിണി, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. കെ ഇബ്രാഹിംകുട്ടി, .ഉല്ലാസ് തോമസ്,.റാഷിദ് ഉള്ളമ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു . 

Ernakulam DCC