/kalakaumudi/media/media_files/2025/12/15/sabariiiii-2025-12-15-15-29-55.jpg)
ശബരിമല:മണ്ഡല മകര വിളക്ക് സീസണുകളിൽ ദേവസ്വം ബോർഡ് കെ എസ് ഇ ബിയ്ക്ക് അടയ്ക്കുന്നത് മൂന്നരകോടിയിലേറെ രൂപയാണ് .
മാസപൂജയുടെയും വിശേഷദിവസങ്ങളുടെയും കണക്ക് ഇതില്പെടുന്നില്ല .ശബരിമലയിൽ സോളാർ പദ്ധതിയിലൂടെ രണ്ട് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതി നടപ്പിലാക്കാൻ വൈകിയതാണ് പ്രശ്നമായത് .
ഈ പദ്ധതി വേഗത്തിൽ വിപുലീകരിച്ചിരുന്നെങ്കിൽ അമിതമായ വൈദ്യുതി ബിൽ അടയ്‌ക്കേണ്ടി വരുന്നത് ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുമായിരുന്നു .
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സോളാർ പദ്ധതി നടപ്പാക്കിയ സിയാൽ ഇതിനുള്ള സാങ്കേതിക സഹായം വാഗ്ദാനംചെയ്തിരുന്നു.
വിദഗ്ധൻ ശബരിമലയിൽ എത്തി വിശദമായ പഠനം നടത്തി അനുകൂലമായ റിപ്പോർട്ടും സമർപ്പിച്ചിരുന്നു .
ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ പത്ത് കോടി രൂപ ചെലവു വരുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചത്.
ശബരിമലയിൽ സോളാറിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ ആവശ്യം കവിഞ്ഞ് അധികം വരുന്നത് കെഎസ്ഇബിക്ക് നൽകി വരുമാനം നേടാനും സാധ്യതയുണ്ടായിരുന്നു.
ഇതിനൊപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും സോളാർ വൈദ്യുതി പദ്ധതി നടപ്പാക്കാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ ഇതൊന്നും തന്നെ ശാശ്വതമായില്ല .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
