വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട വിവാദത്തിൽ ശ്രീലേഖയെ പിന്തുണച്ച് ശബരീനാഥൻ

വലിയ സൗകര്യങ്ങളുള്ള ഹോസ്റ്റൽ മുറികൾ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത് എന്നാണ് ശബരിനാഥൻ ഉന്നയിക്കുന്ന ചോദ്യം

author-image
Devina
New Update
prashanth

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട ആർ ശ്രീലേഖ നടത്തിയ ഇടപെടലിൽ വിവാദം തുടരുന്നതിനിടെ ചോദ്യങ്ങളുമായി കോൺഗ്രസ് കൗൺസിലർ കെ ശബരിനാഥൻ.

 വട്ടിയൂർക്കാവ് മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന എംഎൽഎ ഹോസ്റ്റലിൽ തന്നെ രണ്ട് ഓഫീസ് മുറികൾ വി കെ പ്രശാന്തിനുണ്ട്.

വലിയ സൗകര്യങ്ങളുള്ള ഹോസ്റ്റൽ മുറികൾ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത് എന്നാണ് ശബരിനാഥൻ ഉന്നയിക്കുന്ന ചോദ്യം.

എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നമ്പറിൽ രണ്ട് ഓഫീസ് മുറികൾ വികെ പ്രശാന്തിന്റെ പേരിൽ ഉണ്ട്.

നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള എംഎൽഎ ഹോസ്റ്റൽ എന്നും ശബരി പോസ്റ്റിൽ പറയുന്നു.

ഈ നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം പ്രശാന്ത് ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത്.

അതോടൊപ്പം എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം എന്നും ശബരിനാഥൻ പറയുന്നു.

 നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കരാറുകൾ സമഗ്രമായി പരിശോധിക്കുന്നതിലേക്ക് വി കെ പ്രശാന്തിന് എംഎൽഎ ഓഫീസ് അനുവദിച്ച വിഷയം എത്തിനിൽക്കെയാണ് ശബരിനാഥിന്റെ ഇടപെടൽ.