പിറവത്ത് കോണ്‍ഗ്രസില്‍ അട്ടിമറി; കെപിസിസി അംഗം സാബു കെ ജേക്കബ് ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥി?

കുറച്ച് കാലങ്ങളായി ഉമ്മന്‍ ചാണ്ടി ഗ്രൂപ്പ് ക്കാരനായ സാബുവിനെ പിറവത്തെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിക്കാറില്ല. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ നിലവിലെ എം എല്‍ എ അനൂപ് ജേക്കബ് ആയും സ്വരചേര്‍ച്ചയില്ലായിരുന്നു

author-image
Biju
New Update
sabu k jacob

കൊച്ചി: കെ പി സി സി നിര്‍വ്വാഹ സമതിയംഗവും, പിറവം നഗരസഭാ മുന്‍ ചെയര്‍മാനുമായ സാബു കെ ജേക്കബ് കോഗ്രസില്‍ നിന്ന് രാജിവച്ചു. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ചേരുന്ന സാബു വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും.

കുറച്ച് കാലങ്ങളായി ഉമ്മന്‍ ചാണ്ടി ഗ്രൂപ്പ് ക്കാരനായ സാബുവിനെ പിറവത്തെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിക്കാറില്ല. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ നിലവിലെ എം എല്‍ എ അനൂപ് ജേക്കബ് ആയും സ്വരചേര്‍ച്ചയില്ലായിരുന്നു. പിറവത്തിന്റെ സത്വര വികസനത്തിന് നഗരസഭാ ചെയര്‍മാനായി ഇരിക്കുന്ന അവസരത്തില്‍ എം എല്‍ എ സഹകരികുന്നില്ല എന്ന് പരാതി സാബു ഉന്നയിക്കുന്നുണ്ടായിരുന്നു.

ഭാവിയില്‍ പിറവം നിയോജക മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതിന് തടയിടാനായിരുന്നു ഇത് എന്ന് സാബു കെ ജേക്കബ് ആരോപിച്ചിരുന്നു. പിറവത്തെ നേതൃത്വനിരയില്‍ ശക്തനായ സാബു പിറവം പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു.