എല്ലാ സിനിമാസെറ്റുകളും സ്ത്രീസൗഹൃദവും, എല്ലാവര്‍ക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവസരവും ഉറപ്പാക്കണമെന്ന് പോഷ് നിയമത്തെക്കുറിച്ച് സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് അവബോധം സൃഷ്ടിക്കാനുമായി വനിതാ ശിശുവികസന വകുപ്പ് ജെന്‍ഡര്‍ പാര്‍ക്കിന്റെ സഹായത്തോടുകൂടി നടത്തിയ പരിശീലന പരിപാടിയുടെ ഉദ്ഘാടനത്തില്‍ ആരോഗ്യ വനിതാ ശിശുവികസന വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.
സിനിമയുടെ മുന്നിലും, അണിയറയിലും കൂടുതല്‍ സ്ത്രീകള്‍ക്ക് ഇതുമൂലം പ്രവര്‍ത്തിക്കാന്‍ സാധിക്കും. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടു പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലും, 2013 മുതല്‍ നിലവിലുള്ള പോഷ് ആക്ട് പ്രകാരവും സുരക്ഷയൊരുക്കുയെന്നത് വളരെ അനിവാര്യമാണ്. സിനിമാമേഖലയിലുള്ള വിവിധ ആളുകളെ ഉള്‍പ്പെടുത്തി പരിശീലന പരിപാടി സംസ്ഥാന സര്‍ക്കാര്‍ തുടക്കംകുറിക്കുന്നത് ഈ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് മന്ത്രി പറഞ്ഞു.
നിലവിലുള്ള പോഷ് ആക്ട് വ്യവസ്ഥകളെ ഉള്‍പ്പെടുത്തിയാണ് പരിശീലനത്തിനായുള്ള മൊഡ്യൂളുകള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്നും, തൊഴില്‍ ദാതാക്കളായ നിര്‍മ്മാതാക്കളുടെ ഉത്തരവാദിത്ത്വമാണ് ഇന്റേര്‍ണല്‍ കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതെന്നും,വാക്കുകൊണ്ടോ, നോട്ടംകൊണ്ടോ, പ്രവര്‍ത്തികൊണ്ടോ സ്ത്രീകളോട് അതിക്രമം പാടില്ലെന്നും മന്തി വ്യക്തമാക്കി.