/kalakaumudi/media/media_files/2026/01/25/rail-2026-01-25-11-11-42.jpg)
തിരുവനന്തപുരം: യാത്രക്കാർക്ക് 24 മണിക്കൂറും ട്രെയിനിൽ സുരക്ഷ ഒരുക്കാൻ 'റെയിൽ മൈത്രി' എന്ന പേരിൽ പുതിയ മൊബൈൽ സേവനവുമായി കേരള പൊലീസ്. കേരള റെയിൽവേ പൊലീസിന്റെ ആപ്പിനെ കേരള പൊലീസിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ പോൽ ആപ്പുമായി ബന്ധിപ്പിച്ചാണ് പുതിയ സംവിധാനം.
ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകൾക്കും വയോധികർക്കും പ്രത്യേക സുരക്ഷ ഒരുക്കുക, ട്രെയിനിലുണ്ടാകുന്ന പ്രശ്‌നങ്ങൾ പൊലീസിനെ അറിയിക്കുക എന്നിവയടക്കം അഞ്ച് സേവനം ലഭിക്കും.
സേവനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പോൽ ആപ്പ് ഡൗൺലോഡ് ചെയ്ത് റെയിൽ മൈത്രി സേവനം ഉപയോഗിക്കാം.ഒറ്റയ്ക്ക് യാത്രചെയ്യുന്നവർ ആപ്പിലൂടെ സഹായം ആവശ്യപ്പെട്ടാൽ റെയിൽവെ പോലീസ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരെത്തും.
പ്ലാറ്റ്‌ഫോമിലെ സേവനം, രഹസ്യ വിവരം കൈമാറൽ,യാത്രയിൽ നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തൽ, ക്രമസമാധാന ലംഘനങ്ങൾ എന്നിവ യാത്രക്കാർക്ക് പൊലീസിനെ അറിയിക്കാനുള്ള സംവിധാനവും ഇതിലുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
