/kalakaumudi/media/media_files/8YTK3Gx9g7HR2LoopSul.webp)
പുതിയ ലേബര്‍ കമ്മിഷണറായി സഫ്‌ന നസറുദ്ദീന്‍ ചുമതലയേറ്റു. അര്‍ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ ജില്ലാ കലക്ടറായി സ്ഥലം മാറിപ്പോയ ഒഴിവിലാണ് നിയമനം. 2020 ബാച്ച് കേരള കേഡര്‍ ഐ എ സ് ഉദ്യോഗസ്ഥയാണ്.
മലപ്പുറം അസിസ്റ്റന്റ് കളക്ടര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച സഫ്‌ന നസറുദ്ദീന്‍ കോട്ടയം, തിരുവല്ല സബ് കളക്ടളുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. തിരുവല്ല സബ് കളക്ടര്‍ ആയിരിക്കെയാണ് പുതിയ നിയമനം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും 2018ല്‍ എക്കണോമിക്‌സില്‍ ഒന്നാം റാങ്കോടെ ബിരുദം കരസ്ഥമാക്കിയ സഫ്‌ന നസറുദ്ദീന്‍ 2020ല്‍ ആദ്യ ശ്രമത്തില്‍ തന്നെ മികച്ച റാങ്കോടെ സിവില്‍ സര്‍വീസും സ്വന്തമാക്കി.
തിരുവനന്തപുരം പേയാട് സ്വദേശിയാണ്. പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിട്ട. എസ് ഐ ഹാജ നസറുദ്ദീന്റെയും എംപ്ലോയ്‌മെന്റ് വകുപ്പില്‍ ടൈപ്പിസ്റ്റായ എ എന്‍ റംലയുടെയും മകളാണ്. 2020 ബാച്ച് യുപി കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബാര ബങ്കി ചീഫ് ഡെവലപ്‌മെന്റ് ഓഫീസറുമായ എ സുതനാണ് ഭര്‍ത്താവ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
