സഹകരണ ജേണൽ വരിസംഖ്യ ഏറ്റുവാങ്ങി

സംസ്ഥാന സഹകരണ യൂണിയൻ്റെ മുഖമാസികയായ സഹകരണ ജേണലിന് കണയന്നൂർ താലൂക്കിൽ 1500 വരിക്കാരെ ചേർക്കുന്നതിനായി തീരുമാനിച്ചു.

author-image
Shyam Kopparambil
New Update
11

സഹകരണ ജേണലിന് ചേർത്ത വരിക്കാരുടെ ലിസ്റ്റും പണവും കണയന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.എസ്.ഷൺമുഖദാസ് ഏറ്റുവാങ്ങുന്നു.

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി :-സംസ്ഥാന സഹകരണ യൂണിയൻ്റെ മുഖമാസികയായ സഹകരണ ജേണലിന് കണയന്നൂർ താലൂക്കിൽ 1500 വരിക്കാരെ ചേർക്കുന്നതിനായി തീരുമാനിച്ചു.
വിവിധ സഹ.ബാങ്കുകളിലെ ജീവനക്കാരും സഹകാരികളും ചേർത്ത വരിക്കാരുടെ ലിസ്റ്റും പണവും ഇടപ്പള്ളി വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്കിൽ വച്ച് നടന്ന സമ്മേളനത്തിൽ വച്ച് കണയന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.എസ്.ഷൺമുഖദാസ് ഏറ്റുവാങ്ങി. വെണ്ണല സഹ.ബാങ്ക് പ്രസിഡെൻ്റ്
അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഇടപ്പള്ളി വടക്കുംഭാഗം സർവ്വീസ് സഹ.ബാങ്ക് പ്രസിഡെൻ്റ് ഏ.വി.ശ്രീകുമാർ, എറണാകുളം ജില്ല പോലീസ് വായ്പാ സഹ.സംഘം പ്രസിഡെൻ്റ് പി.ജി.അനിൽ, കേരള സഹകരണ എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.പി.അനിൽ, വി.പി. ബിന്ദു,എം.പി.കണ്ണൻ എന്നിവർ സംസാരിച്ചു.



kakkanad