തിയറ്റർ ഹാളിനു മുകളിലുള്ള വാട്ടർ ടാങ്ക് തകർന്നു; സീലിങ് തകർന്ന് 4 പേർക്ക് പരുക്ക്

സ്ലാബും കെട്ടിടാവശിഷ്ടങ്ങളും ടാങ്കിലെ വെള്ളവും സിനിമ കാണാനെത്തിയവരുടെ ദേഹത്ത് പതിക്കുകയായിരുന്നു. വിജിലിന്റെ തലയിലാണ് കോൺക്രീറ്റ് സ്ലാബ് പതിച്ചത്. ഇദ്ദേഹത്തിന് സാരമായി പരുക്കേറ്റു. 

author-image
Vishnupriya
New Update
as

മട്ടന്നൂർ : സിനിമാ പ്രദർശനത്തിനിടെ തിയറ്ററിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് 4 പേർക്ക് പരുക്ക്. തിയറ്റർ ഹാളിനു മുകളിലുള്ള വാട്ടർ ടാങ്ക് തകർന്ന് സീലിങ് ഉൾപ്പെടെ പൊട്ടിവീണാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് ആറോടെ മട്ടന്നൂർ സഹിനാ സിനിമാസിലാണ് അപകടം.

കുന്നോത്ത് സ്വദേശികളായ വിജിൽ (30), സുനിത്ത് നാരായണൻ (36), കൂത്തുപറമ്പ് സ്വദേശികളായ ശരത് (29), സുബിഷ *25) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിനു മുകളിൽ അഗ്നിരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി വെള്ളം ശേഖരിച്ച ടാങ്കാണ് തകർന്നത്. സ്ലാബും കെട്ടിടാവശിഷ്ടങ്ങളും ടാങ്കിലെ വെള്ളവും സിനിമ കാണാനെത്തിയവരുടെ ദേഹത്ത് പതിക്കുകയായിരുന്നു. വിജിലിന്റെ തലയിലാണ് കോൺക്രീറ്റ് സ്ലാബ് പതിച്ചത്. ഇദ്ദേഹത്തിന് സാരമായി പരുക്കേറ്റു. 

അപകടത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി ആളുകളെ തിയറ്റർ പരിസരത്തുനിന്ന് മാറ്റി. അതേസമയം, അപകടമുണ്ടായപ്പോൾ തിയറ്റർ അധികൃതർ അലംഭാവം കാട്ടിയതായി പരാതി ഉയർന്നു. എമർജൻസി വാതിൽ തുറക്കുകയോ എമർജൻസി ലൈറ്റ് ഓൺ ചെയ്യുകയോ ചെയ്തില്ലെന്നാണ് ആക്ഷേപം.

Mattannoor accident kannur