മല്ലപ്പളളി പ്രസംഗത്തിൽ സജി ചെറിയാന് തിരിച്ചടി;ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടിയായി ഹൈക്കോടതി വിധി. പൊലീസ് റിപ്പോർട്ട് തളളിയ കോടതി വിധി, പ്രസം​ഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അന്തിമ റിപ്പാർട്ട് റദ്ദ് ചെയ്തു.

author-image
Rajesh T L
New Update
hj

തിരുവനന്തപുരം : മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടിയായി ഹൈക്കോടതി വിധി.പൊലീസ് റിപ്പോർട്ട് തളളിയ കോടതി വിധി, പ്രസം​ഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന്  ഉത്തരവിട്ടു.അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അന്തിമ റിപ്പാർട്ട് റദ്ദ് ചെയ്തു.അത് അനുമതിച്ച മജിസ്ട്രേറ്റ് ഉത്തരവും റദ്ദാക്കി.അന്വേഷണത്തിൽ ഗുരുതരമായ തകരാർ ഉണ്ടായതായും കോടതി കണ്ടെത്തി.സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും അന്വേഷണം ക്രൈം ബ്രാഞ്ച് തുടരണമെന്നും കോടതി പറഞ്ഞു.ജനാധിപത്യം,മതേതരത്വം,കുന്തം,കുടച്ചക്രം എന്നൊക്കെ പറഞ്ഞ് ഭരണഘടന ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്ന് പ്രസംഗത്തിൽ പരാമർശിച്ചതാണ് വിവാദത്തിനിടയാക്കിയത്.

constitutional right kerala politics saji cheriyan Constitution