സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍

തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും യുഡിഎഫിലേക്കു മടങ്ങിവരാനാണു സജി ശ്രമിക്കുന്നതെന്നാണു സൂചന. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അധ്യക്ഷനും യുഡിഎഫ് ചെയര്‍മാനുമായിരുന്നു.

author-image
Biju
New Update
syrryh

കോട്ടയം: കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് സംസ്ഥാന ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പിലും അനുയായികളും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പി.വി.അന്‍വറിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. സജിയുടെ നീക്കം ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും അപ്രതീക്ഷിതമായി.

തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും യുഡിഎഫിലേക്കു മടങ്ങിവരാനാണു സജി ശ്രമിക്കുന്നതെന്നാണു സൂചന. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അധ്യക്ഷനും യുഡിഎഫ് ചെയര്‍മാനുമായിരുന്നു. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സജി കേരള കോണ്‍ഗ്രസ് വിട്ടത്. തുടന്ന് എന്‍ഡിഎയുടെ ഭാഗമായി.

 

p v anwar