/kalakaumudi/media/media_files/8lvBIPYBhPcV6t0ZPrbB.jpeg)
എറണാകുളം വൈ.എം.സി.എ.യുടെയും സ്പാറിങ് ന്റെയും ആഭിമുഖ്യത്തിൽ വൈ.എം.സി.എ.യിൽ നടക്കുന്ന ജില്ല സാംബോ ചാമ്പ്യൻഷിപ്പ് ഡോ.ടെറി തോമസ് എടത്തൊട്ടി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: എറണാകുളം വൈ.എം.സി.എ.യുടെയും സ്പാറിങ് ന്റെയും ആഭിമുഖ്യത്തിൽ വൈ.എം.സി.എ.യിൽ നടക്കുന്ന ജില്ല സാംബോ ചാമ്പ്യൻഷിപ്പ് വൈ.എം.സി.എ പ്രസിഡന്റ് ഡോ.ടെറി തോമസ് എടത്തൊട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാംബോ അസോസിയേഷൻ പ്രസിഡന്റ് എൻ,അബ്ദുൾലത്തീഫ് മുഖ്യതിഥിയായിരുന്നു.
സ്പോർട്ട് & ഗെയിംസ് കമ്മിറ്റി ചെയർമാൻ ഡോ. ബിജിത് ജോർജ് എബ്രഹാം മറ്റോ തോമസ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
ജില്ലയിൽ നിന്ന് കഴിഞ്ഞ വർഷം ദേശീയ മത്സരത്തിൽ പങ്കെടുത്ത സാംബോ താരങ്ങൾക്ക് അവാർഡുകൾ വൈ.എം.സി.എ ട്രഷറർ സി.എ. ഷോൺ ജെഫ് ക്രിസ്റ്റഫർ,
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ആർ. ബെക്സൺ എന്നിവർ ചേർന്ന് വിതരണം ചെയ്തു.ജില്ലാ റെസ്ലിങ് അസോസിയേഷൻ സെക്രട്ടറി സിബു ചാർളി,സാംബോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, വി.എസ് കിരൺ, വൈ.എം.സി.എ അസോ.ജനറൽ സെക്രട്ടറി, ആൻറ്റോ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.