/kalakaumudi/media/media_files/2026/02/10/sandeep-2026-02-10-13-59-26.jpg)
തിരുവനന്തപുരം: ടെക്‌നോപാർക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സന്ദീപ് കുമാറിനെ സർക്കാർ നിയമിച്ചു.
സ്ഥാനമൊഴിഞ്ഞ മുൻ സിഇഒ കേണൽ സഞ്ജീവ് നായർക്ക് പകരമായാണ് നിയമനം. നിലവിൽ കേരള സ്‌റ്റേറ്റ് ഐടി മിഷന്റെ ഡയറക്ടറായ സന്ദീപ് കുമാർ ടെക്‌നോപാർക്ക് സിഇഒയുടെ അധിക ചുമതലയാണ് വഹിക്കുക.
കഴിഞ്ഞ മാസം 9 ന് ആണ് സഞ്ജീവ് നായർ സ്ഥാനമൊഴിഞ്ഞത്. കേരള കേഡറിലെ 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ബിഹാർ സ്വദേശി സന്ദീപ്. തലശേ്ശരി സബ് കലക്ടർ ആയിരിക്കെ മികച്ച സബ് കലക്ടർക്കുള്ള 2024 ലെ സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
