കോഴിക്കോട്: കോൺഗ്രസ് പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാൻ സന്നദ്ധതയുള്ള ബിജെപി പ്രവർത്തകരെ പാർട്ടിയിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യർ. ഉപതെരഞ്ഞെടുപ്പ് കാലത്താണ് സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിലെത്തിയത്.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ പൂർണ്ണമായും തള്ളിപ്പറഞ്ഞ്,മതനിരപക്ഷതയുടെ ഭാഗമാകാനും കോൺഗ്രസ് പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാനും സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ലെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ബിജെപിയിൽ നിന്ന് രാജിവച്ച മുൻ വയനാട് ജില്ലാ അധ്യക്ഷൻ കെ പി മധുവിനെ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ട്.പാലക്കാട് ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വലിയരീതിയിൽ അസംതൃപ്തിയാണ് പ്രവർത്തകർക്കിടയിൽ ഉള്ളത്. ഇതിനിടെയാണ് സന്ദീപ് വാര്യരുടെ ഈ പോസ്റ്റ്.