സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്

ബിജെപിയുമായി കോർത്ത് വിമത ശബ്ദമുയർത്തിയ സന്ദീപ് വാരിയർ കോൺഗ്രസിലേക്ക്.

author-image
Rajesh T L
Updated On
New Update
ub

ബിജെപിയുമായി കോർത്ത് വിമത ശബ്ദമുയർത്തിയ സന്ദീപ് വാരിയർ കോൺഗ്രസിലേക്ക്.പാലക്കാട്  ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  തർക്കങ്ങൾ കലുഷിതമായതോടെ  ബിജെപിക്കെതിരെ സന്ദീപ് വാര്യർ  രംഗത്തു വന്നിരുന്നു.നേരത്തെ  സിപിഎമ്മിലേക്ക്  ചേക്കേറുമെന്ന  അഭ്യുഹങ്ങൾ ഉയർന്നിരുന്നു. അഭ്യൂഹങ്ങൾക്ക് പിന്നാലെ സിപിഎം നേതാവ് എ കെ ബാലന്‍ സന്ദീപിനെ സ്വാഗതം ചെയ്യുമെന്നും പറഞ്ഞിരുന്നു.എന്നാൽ  അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സന്ദീപ് അപ്രതീക്ഷിതമായി കോണ്‍ഗ്രസ് പ്രവേശനം ആഹ്വാനം ചെയ്തിരിക്കുകയാണ്.വാർത്താ സമ്മേളനം ഉടൻ ആരംഭിക്കും.

palakkadu congress udf Sandeep Warrier