കോണ്‍ഗ്രസ്, മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കാം

കെപിസിസി പുനഃസംഘടനയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ സെക്രട്ടറി പദവിയിലേക്കാണ് സന്ദീപിനെ പരിഗണിക്കുന്നത്

author-image
Biju
New Update
hhk

Sandeep Warrier

തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാരിയര്‍ കെപിസിസി വക്താവ്. വക്താക്കളുടെ പട്ടികയില്‍ സന്ദീപിനെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഉള്‍പ്പെടുത്തി. പുനഃസംഘടനയില്‍ സന്ദീപിനു കൂടുതല്‍ സ്ഥാനം നല്‍കും. ആദ്യഘട്ടമെന്ന നിലയിലാണു വക്താവാക്കുന്നത്. 

കെപിസിസി പുനഃസംഘടനയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അല്ലെങ്കില്‍ സെക്രട്ടറി പദവിയിലേക്കാണ് സന്ദീപിനെ പരിഗണിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ബിജെപി ക്യാംപിനെ ഞെട്ടിച്ചു സന്ദീപ് കോണ്‍ഗ്രസിലെത്തിയത്. 

ചാനല്‍ ചര്‍ച്ചയില്‍ ബിജെപിയുടെ മുഖമായിരുന്നു സന്ദീപ് വാരിയര്‍. വക്താവ് ആയതോടെ കോണ്‍ഗ്രസിനു വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ സന്ദീപ് പ്രത്യക്ഷപ്പെടും.

Sandeep Warrier