ഇനി ഓര്‍മ; സംവിധായകന്‍ സംഗീത് ശിവന്‍ വിട വാങ്ങി

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശിവന്റെ മകനും ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍, സംവിധായകന്‍ സഞ്ജീവ് ശിവന്‍ എന്നിവരുടെ സഹോദരനുമാണ്.

author-image
Sruthi
New Update
SANGEETH SIVAN

SANGEETH SIVAN PASSED AWAY

Listen to this article
0.75x 1x 1.5x
00:00 / 00:00

യോദ്ധയെന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ സംവിധായകന്‍ സംഗീത് ശിവന്‍ വിട വാങ്ങി. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേയാണ് അന്ത്യം. രോമാഞ്ചം എന്ന സിനിമ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിന്റെ ഭാഗമായാണ് മുംബൈയിലെത്തിയത്. ഛായാഗ്രാഹകനായും  നിര്‍മ്മാതാവായും മലയാള സിനിമയ്ക്ക് സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശിവന്റെ മകനും ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍, സംവിധായകന്‍ സഞ്ജീവ് ശിവന്‍ എന്നിവരുടെ സഹോദരനുമാണ്.മലയാളത്തിലും ഹിന്ദിയിലും അടക്കം നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.സണ്ണി ഡിയോളിനെ നായികയാക്കി സോര്‍ എന്ന ചിത്രമാണ് ഹിന്ദിയില്‍ ആദ്യമായി സംവിധാനം ചെയ്തത്. എട്ടോളം ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

 എംജി കോളേജ്, മാര്‍ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം ഡോക്യുമെന്ററികളിലുടെയാണ് കരിയര്‍ ആരംഭിച്ചത്. രഘുവരനും സുകുമാരനും പ്രധാന കഥാപാത്രങ്ങളായ 1990ല്‍ പുറത്തിറങ്ങിയ വ്യൂഹം എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധാന രംഗത്തേക്കുള്ള പ്രവേശനം. യോദ്ധയാണ് പ്രശ്‌സത ചിത്രം. ഗാന്ധര്‍വം, നിര്‍ണയം,ഡാഡി തുടങ്ങിയവയും ശ്രദ്ധ നേടിയവയാണ്.