യുവാക്കള്‍ക്ക് പ്രചോദനവുമായി സന്‍സദ് ഖേല്‍

യുവാക്കളുടെ സര്‍വ്വതോന്‍മുഖമായ വികസനത്തിനായി  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികളുടെ തുടര്‍ച്ചയാണ്. വികസിത ഭാരതത്തിലേക്കുള്ള കുതിപ്പില്‍ യുവതലമുറക്ക് വലിയ പങ്കാണ് വഹിക്കാനുള്ള തെന്ന് കേന്ദ്രമന്ത്രി  ചൂണ്ടിക്കാട്ടി.  

author-image
Rajesh T L
New Update
george kurian

തിരുവനന്തപുരം: സന്‍സദ് ഖേല്‍ മഹോത്സവം തിരുവനന്തപുരത്ത് നടന്നു. സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ലക്ഷ്മീഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സന്‍സദ് ഖേല്‍ യുവാക്കളുടെ സര്‍വ്വതോന്‍മുഖമായ വികസനത്തിനായി  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികളുടെ തുടര്‍ച്ചയാണ്. വികസിത ഭാരതത്തിലേക്കുള്ള കുതിപ്പില്‍ യുവതലമുറക്ക് വലിയ പങ്കാണ് വഹിക്കാനുള്ള തെന്ന് കേന്ദ്രമന്ത്രി  ചൂണ്ടിക്കാട്ടി.  

പ്രശസ്തരായ നാല് ടീമുകളാണ് സന്‍സദ് ഖേല്‍ മഹോത്സവത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ആദ്യ സെമി ഫൈനലില്‍ കേരള ടൈഗേഴ്സ്, കോവളം എഫ് സി യുമായി ഏറ്റു മുട്ടി. കോവളം എഫ് സിയാണ് വിജയിച്ചത്. രണ്ടാം സെമി ഫൈനലില്‍ കെ എസ് ഇ ബി സെന്റ് മേരീസ് വെട്ടുകാടിനെ പരാജയപ്പെടുത്തി. തുടര്‍ന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ കെ എസ് ഇ ബി മൂന്നു ഗോളുകള്‍ക്ക്  കോവളം എഫ് സിയെ പരാജയപ്പെടുത്തി. 

മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വിജയികള്‍ക്ക് പുരസ്‌കാരം നല്‍കി. ടൂര്‍ണമെന്റില്‍ വിജയിച്ച കെ എസ് ഇ ബി ക്കു സന്‍സദ് ഖേല്‍ മഹോത്സവ് ട്രോഫി  സമ്മാനിച്ചു. കോവളം എഫ് സിയുടെ ഫെബിന്‍ ആന്റണി മികച്ച ഗോള്‍ കീപ്പറായും കെ എസ് ഇ ബിയിലെ ഗിഫ്റ്റി സി ഗ്രേഷ്യസ് മികച്ച കളിക്കാരനും, മികച്ച സ്‌കോററുമായും തിരഞ്ഞെടുത്തു. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ജോര്‍ജ് വര്‍ഗീസിനെ സന്‍സദ് ഖേല്‍ മഹോത്സവത്തില്‍ ആദരിച്ചു.

george kurian