ജാതീയ അവഹേളനം; സന്തോഷ് ഏച്ചിക്കാനത്തിനെതിരായ കേസ്​ റദ്ദാക്കി ഹൈകോടതി

ഏച്ചിക്കാനം രചിച്ച ‘പന്തിഭോജനം’ എന്ന പുസ്തകവുമായി ബന്ധപ്പെട്ടായിരുന്നു വിവാദ പരാമർശം​. താനടക്കമുള്ള പട്ടിക വിഭാഗക്കാരെ അവഹേളിക്കുന്നതാണ്​ പരാമർശമെന്നായിരുന്നു പരാതി. 

author-image
Anagha Rajeev
Updated On
New Update
santhosh echikkanam
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ജാതീയ അവഹേളനം ആരോപിച്ച്​ എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ കാസർകോട് അസി. സെഷൻസ് കോടതിയിൽ നിലനിൽക്കുന്ന കേസ് ഹൈകോടതി റദ്ദാക്കി. 2018ൽ കോഴിക്കോട്ട്​ നടന്ന ലിറ്ററേച്ചർ ഫെസ്റ്റിൽ അഭിമുഖത്തിനിടെ പട്ടിക വിഭാഗക്കാരെ അവഹേളിക്കുന്ന പരാമർശം നടത്തി​യെന്നാരോപിച്ച് അയൽവാസിയായ സി. ബാലകൃഷ്ണൻ നൽകിയ പരാതിയിലെ തുടർ നടപടികളാണ്​ ജസ്റ്റിസ്​ ബെച്ചു കുര്യൻ തോമസ്​ റദ്ദാക്കിയത്​.

വിഷയം കോടതിക്ക് പുറത്ത് തീർപ്പാക്കിയെന്നും നടപടികൾ തുടരുന്നതിൽ അർഥമില്ലെന്നും ചൂണ്ടിക്കാട്ടി സന്തോഷ് നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

ഏച്ചിക്കാനം രചിച്ച ‘പന്തിഭോജനം’ എന്ന പുസ്തകവുമായി ബന്ധപ്പെട്ടായിരുന്നു വിവാദ പരാമർശം​. താനടക്കമുള്ള പട്ടിക വിഭാഗക്കാരെ അവഹേളിക്കുന്നതാണ്​ പരാമർശമെന്നായിരുന്നു പരാതി. 

Santhosh Echikkanam