ആശുപത്രി കിടക്കയിലുള്ള പ്രിയ ശിഷ്യയെ കാണാൻ സാനു മാഷെത്തി.

ആരോഗ്യം വീണ്ടെടുത്ത് പൊതുരംഗത്ത് ഊർജ്ജസ്വലയായി തിരിച്ചുവരണമെന്ന് ആശംസകൾ നേർന്നാണ് മാഷ് മുറിവിട്ടത്. ജി.സി.ഡി.എ ഭരണസമിതി അംഗം എ.ബി. സാബു, ബാലു ബാഹുലെയൻഎന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

author-image
Shyam Kopparambil
New Update
sanu

കൊച്ചി: സ്റ്റേഡിയത്തിലെ അപകടത്തെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന  ഉമാ തോമസ് എം.എൽ.എ യെ ആശുപത്രിയിൽ പ്രൊഫ.എം കെ സാനു  സന്ദർശിച്ചു. പ്രിയപ്പെട്ട ഗുരുനാഥൻ ആശുപത്രി മുറിയിൽ എത്തിയപ്പോൾ ഒരു വിദ്യാർത്ഥിയുടെ സ്നേഹാദരവോടെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർമാരോടുൾപ്പടെ ചോദിച്ചറിഞ്ഞു. അപകടത്തിൽപ്പെട്ട കാര്യം ഒന്നും ഓർമ്മയില്ലെന്ന്  ഉമാ തോമസ് പറഞ്ഞു. ഡോക്ടർ അപകടത്തിന്റെ വീഡിയോ കാണിച്ചപ്പോഴാണ് വീഴ്ചയുടെ ഭീകരത മനസിലാക്കുന്നതിന് അവർ പറഞ്ഞു.
  ദൈവത്തിന്റെയും, പി.ടിയുടെയും കരങ്ങളാണ് തന്നെ അപകടത്തിൽ നിന്ന് രക്ഷിച്ചതെന്നു ഉമാതോമസ്  പറഞ്ഞു. ഇടതു കൺപോളയിലെ നീരാണ് ഇപ്പോൾ തന്നെ അലട്ടുന്നതെന്നും അതു തന്റെ സൗന്ദര്യത്തെ ബാധിച്ചുവെന്ന പ്രിയപ്പെട്ട ശിഷ്യ യുടെ കുസൃതി പരാമർശത്തിൽ ചിരിച്ചുകൊണ്ട് മാഷും പങ്കുചേർന്നു.
ആരോഗ്യം വീണ്ടെടുത്ത് പൊതുരംഗത്ത് ഊർജ്ജസ്വലയായി തിരിച്ചുവരണമെന്ന് ആശംസകൾ നേർന്നാണ് മാഷ് മുറിവിട്ടത്. ജി.സി.ഡി.എ ഭരണസമിതി അംഗം എ.ബി. സാബു, ബാലു ബാഹുലെയൻഎന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

kochi Prof. MK Sanu Uma Thomas MLA