/kalakaumudi/media/media_files/2025/02/23/W1KXKiVOkOiEa4YMNrYw.jpg)
തിരുവനന്തപുരം: ശശി തരൂരിന്റെ നീക്കങ്ങളെ തള്ളി എഐസിസി. തരൂര്‍ തെറ്റിദ്ധാരണ പരത്തുന്നു എന്ന് വിലയിരുത്തലിലാണ് നീക്കം. കേരളത്തില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ തരൂരിന്റെ നീക്കങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് എഐസിസിയുടെ വിലയിരുത്തല്‍.
തരൂരിന് പാര്‍ലമെന്റിലും അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു പാര്‍ലമെന്റ് കാലയളവിലും സ്റ്റാന്‍ഡിങ് കമ്മിറ്റി പദവികള്‍ നല്‍കി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് ഒരെണ്ണം മാത്രം ലഭിച്ചപ്പോഴും തരൂരിനെയാണ് പരിഗണിച്ചത്. പ്രൊഫഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സ്വമേധയാ തരൂര്‍ രാജിവെച്ചതാണ്.
എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. കഴിഞ്ഞ രണ്ടു പാര്‍ലമെന്റ് കാലയളവിലും സ്റ്റാന്‍ഡിങ് കമ്മിറ്റി പദവികള്‍ നല്‍കി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് ഒരെണ്ണം മാത്രം ലഭിച്ചപ്പോഴും തരൂരിനെയാണ് പരിഗണിച്ചതെന്നും എഐസിസി പങ്കുവച്ചു.