'ഉണ്ടായത് പ്രതീക്ഷിക്കാത്ത വെല്ലുവിളി, ട്വന്റി 20 ക്രിക്കറ്റിലെ സൂപ്പര്‍ ഓവര്‍ പോലെയായിരുന്നു മത്സരം': ശശി തരൂർ

അനന്തപുരിയിലെ ജനങ്ങള്‍ മൂന്നു തവണ നല്‍കിയ വിശ്വാസം നാലാം തവണയും നല്‍കി. അവര്‍ക്കു വേണ്ടി ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കും.

author-image
Vishnupriya
New Update
sa

ശശി തരൂര്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പ്രതീക്ഷിക്കാത്ത വെല്ലുവിളിയാണ് ഇത്തവണ ഉണ്ടായതെന്നും തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരം ട്വന്റി 20 ക്രിക്കറ്റിലെ സൂപ്പര്‍ ഓവര്‍ പോലെയാണ് ഉണ്ടായതെന്നും അതില്‍ ജയിക്കാന്‍ കഴിഞ്ഞെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍.

അനന്തപുരിയിലെ ജനങ്ങള്‍ മൂന്നു തവണ നല്‍കിയ വിശ്വാസം നാലാം തവണയും നല്‍കി. അവര്‍ക്കു വേണ്ടി ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കും. തൃശൂരും തിരുവനന്തപുരത്തുമാണ് ബിജെപി ജയിക്കാന്‍ എല്ലാ ശ്രമവും നടത്തിയത്. തൃശൂരിലെ അവരുടെ മാര്‍ജിന്‍ കണ്ടിട്ടുവേണം തിരുവനന്തപുരത്തെ വിജയം അളക്കാന്‍. ഒരിടത്ത് അവര്‍ക്കു വിജയിക്കാന്‍ കഴിഞ്ഞു. രണ്ടാമത്തെ സ്ഥലത്ത് നമുക്ക് അവരെ തടയാന്‍ കഴിഞ്ഞത് തിരുവനന്തപുരത്തെ ജനങ്ങളുടെ വലിയ ഹൃദയവും മൂല്യങ്ങളും കാരണമാണ്. അവസാന റൗണ്ടില്‍ തീരദേശവും ഗ്രാമപ്രദേശങ്ങളും എണ്ണുമ്പോള്‍ നേട്ടമാകുമെന്ന് അറിയാമായിരുന്നുവെന്നും തരൂര്‍ കൂട്ടിച്ചേർത്തു.

sasi tharoor thiruvanannthapuram