/kalakaumudi/media/media_files/2025/11/16/sabarimala-swarnna-2025-11-16-12-20-16.jpg)
കോട്ടയം: ശബരിമല സ്വർണ്ണമോഷണത്തെത്തുടർന്നു സന്നിധാനത്ത് നാളെ ശാസ്ത്രീയ പരിശോധന നടത്താൻ എസ്‌ഐടി സംഘം തയ്യാറെടുക്കുന്നു .
ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ എസ്‌ഐടി നാളെ ശേഖരിക്കും.
പരിശോന നടത്തുന്നതിനായി എസ്‌ഐടി സംഘം ഇന്ന് പമ്പയിൽ എത്തിയിട്ടുണ്ട്. എസ് പി ശശിധരനും സംഘവുമാണ് എത്തിയത്.
പോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വർണ പാളികളുടെയും ചെമ്പ് പാളികളുടെയും സാമ്പിൾ ശേഖരിക്കും.
ഹൈക്കോടതി നിർദേശം പ്രകാരം ആണ് ഇത്തരത്തിലുള്ള നടപടി ഉണ്ടായിരിക്കുന്നത് .
ശാസ്ത്രീയ പരിശോധന കേസിൽ ബലം പകരുമെന്നാണ് വിലയിരുത്തൽ .ശബരിമലയിൽ തിരുത്തലുണ്ടാകുമെന്നാണ് ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞത്.
ഇന്നലെവരെ താൻ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നു. ഇനി ആ സൗമ്യതയുണ്ടാകില്ല.
ഭക്തർക്ക് സൗകര്യങ്ങൾ ചെയുകയാണ് പ്രഥമപരിഗണന.
സ്‌പോൺസറെന്ന മേലങ്കി അണിഞ്ഞുവരുന്ന എല്ലാവരെയും അംഗീകരിക്കില്ല. അവരുടെ പശ്ചാത്തലം പരിശോധിക്കും.
അന്വേഷണത്തിന് എല്ലാസൗകര്യവും ചെയ്യും.ഒരു മിഷൻ ഉണ്ട്,അത് ആദ്യം പറയേണ്ടത് അയ്യപ്പനോടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
