/kalakaumudi/media/media_files/2025/11/17/sabarimala-swarnna-2025-11-17-12-16-12.jpg)
പത്തനംതിട്ട: ശബരിമല സ്വർണ്ണമോഷണക്കേസ് അന്വേഷിക്കുന്ന പ്രത്യേക വിദഗ്ധ സംഘത്തിന്റെപരിശോധനയും സാംപിൾ ശേഖരണവും ഇന്ന് നടത്തുന്നു .
ഇതേതുടർന്ന് എസ് പി എസ് ശശിധരനും സംഘവും ഇന്നലെ തന്നെ ശബരിമല സന്നിധാനത്തത്തി.
ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപം എന്നിവിടങ്ങളിലെ പൂശിയ സ്വർണത്തിന്റെയും ചെമ്പിന്റെയും സാംപിളുകൾ ശേഖരിക്കും.
ഒപ്പം 1998ന് യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞ ഭാഗത്ത് നിന്നും സാംപിളുകൾ ശേഖരിക്കും.
നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവും ഗുണവും പരിശോധിക്കാനാണ് ഹൈക്കോടതി നിർദേശപ്രകാരം നീക്കം.
ചെമ്പുപാളികൾ മാറ്റിവച്ചോ എന്നത് കണ്ടെത്താൽ ചെമ്പുപാളികളിൽ ശാസ്ത്രീയ പരിശോധനയും നടത്തും.
ഉച്ചയ്ക്ക് ഒരുമണിക്ക് നട അടച്ചശേഷമാണ് തന്ത്രിയുടെ അനുമതിയോടെയുള്ള സാംപിൾ ശേഖരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
