'ഞാൻ ഈ നാട്ടുകാരനല്ല, മാവിലായിക്കാരൻ'; കൂടോത്ര വിവാദത്തിൽ നിന്നും ഒഴിഞ്ഞുമാറി സതീശൻ

കെപിസിസി പ്രസിഡന്റ് സുധാകരൻറെ വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങൾ പുറത്തായിരുന്നു. കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്

author-image
Anagha Rajeev
New Update
vd sateesan
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിനെ പിടിച്ചുലച്ച കൂടോത്ര വിവാദത്തിൽ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഞാൻ ഈ നാട്ടുകാരനല്ല. മാവിലായിക്കാരനാണ്. അവിടെ ഇതൊന്നുമില്ല എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.

കെപിസിസി പ്രസിഡന്റ് സുധാകരൻറെ വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങൾ പുറത്തായിരുന്നു. കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. ആർക്കും തന്നെ അപായപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു സംഭവത്തിൽ സുധാകരൻ പ്രതികരിച്ചത്.

കൂടോത്ര വിവാദവുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസ് എം നേതാവ് എ എച്ച് ഹഫീസ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും കേസ് എടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക എന്നാണ് വിവരം.

black magic controversy v d satheesan