തിരുവനന്തപുരം: വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരി മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണെന്നും രാഷ്ട്രീയ പോരാട്ടമാണ് വയനാട്ടിൽ നടക്കാൻ പോകുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
കർഷക പോരാട്ട നേതാവാണ് സത്യൻ മൊകേരിയെന്നും കർഷക പോരാട്ടം നടക്കുന്ന കാലത്ത് കേരളത്തിലെ ഏറ്റവും ഉയർന്ന കർഷക നേതാവിനെയാണ് എൽഡിഎഫ് മുന്നോട്ട് വെക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. 2014 ൽ വയനാട്ടിൽ മത്സരിച്ച സത്യൻ മമൊകേരി 20,000 വോട്ടിനാണ് പരാജയപ്പെട്ടത്. സത്യൻ മോകേരിയുടെയും ബിജി മോളുടെയും പേരുകളാണ് മണ്ഡലത്തിൽ പ്രധാനമായും പരിഗണിച്ചിരുന്നത്.
പ്രിയങ്കയാണ് വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി. രാഹുൽഗാന്ധിക്ക് ലഭിച്ചതിനേക്കാൾ കൂടിയ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്ക് സമ്മാനിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അതേസമയം വിജയിച്ചശേഷം വയനാടിനെ കയ്യൊഴിഞ്ഞ രാഹുൽ ഗാന്ധിയുടെ നിലപാട് ഈ തിരഞ്ഞെടുപ്പിൽ സിപിഐ ആയുധമാക്കും.