വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് ഇക്കാര്യം പുറത്തു വിട്ടത്.സത്യന്‍ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു തുടക്കത്തിൽ കമ്മറ്റിയില്‍ പറഞ്ഞത്. എന്നാൽ സീനിയോറിറ്റി കണക്കിലെടുത്ത് വയനാട്ടിലെ മുൻ സ്ഥാനാർഥി കൂടിയായ സത്യൻ മൊകേരിക്കാണ് സ്ഥാനാർത്ഥിത്വം അനുകൂലമായത്.
2014-ല്‍ വയനാട്ടില്‍ മത്സരിച്ച സത്യന്‍ മൊകേരി ഇരുപതിനായിരം വോട്ടിനാണ് തോൽവി നേരിട്ടത്. അദ്ദേഹം മൂന്ന് തവണ എം.എല്‍.എ ആയിട്ടുണ്ട്. ഇപ്പോൾ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമാണ് സത്യന്‍ മോകേരി .ഇന്ന് ഉച്ച തിരിഞ്ഞാണ് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നത് . അതിനു ശേഷമായിരിക്കും ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം തീരുമാനിക്കുന്നത്.