തെരുവ് നായ്ക്കളിൽ നിന്നും ജനങ്ങളെ രക്ഷിക്കുക - ബി ഡി ജെ എസ്

പൊതുജനങ്ങൾക്ക് ഏറെ ഭീഷണി ഉയർത്തുന്ന തെരുവ് നായ്ക്കളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് അടിയന്തര കർമ്മപരിപാടി ആവിഷ്കരിക്കണമെന്ന് ബി ഡി ജെ എസ് എറണാകുളം ജില്ലാ പ്രസിഡന്റ്  അഡ്വ ശ്രീകുമാർ തട്ടാരത്ത് ആവശ്യപ്പെട്ടു

author-image
Shyam Kopparambil
New Update
WhatsApp Image 2025-07-05 at 2.57.17 PM

 

കൊച്ചി: പൊതുജനങ്ങൾക്ക് ഏറെ ഭീഷണി ഉയർത്തുന്ന തെരുവ് നായ്ക്കളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് അടിയന്തര കർമ്മപരിപാടി ആവിഷ്കരിക്കണമെന്ന് ബി ഡി ജെ എസ് എറണാകുളം ജില്ലാ പ്രസിഡന്റ്  അഡ്വ ശ്രീകുമാർ തട്ടാരത്ത് ആവശ്യപ്പെട്ടു എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചി നഗരസഭ കാര്യാലത്തിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .  മണ്ഡലം പ്രസിഡൻറ് കെ കെ പീതാംബരൻ അധ്യക്ഷത വഹിച്ചു. മൃഗങ്ങളിൽ തെരുവ് നായ്ക്കളെ മാത്രം കൊല്ലാൻ പാടില്ല എന്ന് പറയുമ്പോൾ മറ്റെല്ലാ മൃഗങ്ങളെയും കൊല്ലുന്നതിനും ഭക്ഷിക്കുന്നതിനും അത് വില്പന നടത്തുന്നതിന് യാതൊരു തടസ്സവും ഇല്ല എന്നാൽ കടിച്ചാൽ പേ പിടിക്കുന്ന ഒരു മൃഗം എന്ന നിലയിൽ ഈ നായ്ക്കളെ മാത്രം സംരക്ഷിക്കുന്നതിന് പിന്നിൽ  പ്രവർത്തിക്കുന്ന ഗൂഡശക്തികളുടെ   ഇടപെടലുളെക്കുറിച്ച് അന്വോഷിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുവാൻ അധികാരികൾ തയ്യാറാകണമെന്ന് അദ്ദേഹം തുടർന്ന് ആവശ്യപ്പെട്ടു.  ജില്ലാ ജനറൽ സെക്രട്ടറി ദേവരാജൻ ദേവസുധ, മഹിളാസേനാ ജില്ലാ അധ്യക്ഷ ബീന നന്ദകുമാർ, സെക്രട്ടറിമാരായ വിജയൻ നെടുമ്പാശ്ശേരി, ഷാജി ഇരുമ്പനം, വൈപ്പിൻ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ഭുവനചന്ദ്രൻ, തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം എസ് .മനോഹരൻ മണ്ഡലം ഭാരവാഹികളായ കെ ജി ബിജു , അർജുൻ ഗോപിനാഥ് , പി. കെ സുബ്രഹ്മണ്യൻ, വിജയൻ കണേപിള്ളി, മനോജ് മാടവന , കുഞ്ഞപ്പൻ സുനിൽ ദത്ത്, ജയ എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു

BDJS