"സെ നോട്ട് ടു ഡ്രഗ്സ് യെസ് ടു ഫിറ്റ്നസ്" ജില്ലാതല ബോഡി ബിൽഡിംഗ്‌ ചാമ്പ്യൻഷിപ്പ് സമാപിച്ചു

അർമാൻസ് ജിം ചെങ്ങമനാടിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ചെങ്ങമനാട് വച്ച് സംഘടിപ്പിച്ച വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ ജില്ലാതല ബോഡി ബിൽഡിംഗ്‌ ആൻഡ് ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ സുജിത് പ്രസന്നൻ (എസ് ജിം, വൈപ്പിൻ) ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം കരസ്തമാക്കി.

author-image
Shyam
New Update
WhatsApp Image 2026-01-20 at 9.04.04 AM

കൊച്ചി : "സെ നോട്ട് ടു ഡ്രഗ്സ് യെസ് ടു ഫിറ്റ്നസ് ക്യാമ്പയിനിന്റെഭാഗമായിഅർമാൻസ് ജിം ചെങ്ങമനാടിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ചെങ്ങമനാട് വച്ച്സംഘടിപ്പിച്ച വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ ജില്ലാതല ബോഡി ബിൽഡിംഗ്‌ ആൻഡ് ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ സുജിത് പ്രസന്നൻ (എസ് ജിം, വൈപ്പിൻ) ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം കരസ്തമാക്കി. ജില്ലയിലെ വിവിധ ജിമ്മുകളിൽ നിന്നായി നിന്നായി 300 ഓളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ അർഫാസ് മുഹമ്മദ്‌(യൂണിവേഴ്സൽ ജിം) ജൂനിയർ വിഭാഗത്തിൽ അരുൺ കെ ജോൺ (ക്രാട്ടോസ് ജിം ), മാസ്റ്റേഴ്സ് വിഭാഗത്തിൽ വിനോദ് കുമാർ ( ഗെറ്റ് ഫിറ്റ്‌ ജിം ) മെൻസ് ബർമുഡ ബീച്ച് മോഡൽ വിഭാഗത്തിൽ അരുൺ കെ ജോൺ (ക്രാട്ടോസ് ജിം ) ഡെനിം ജീൻസ് മോഡൽ വിഭാഗത്തിൽ ജോർജ് പാറക്കൽ (പവർടെക് ഫിറ്റ്നസ് ) വുമൺസ് ഫിഗർ വിഭാഗത്തിൽ ആതിര പാർവതി (വിങ്സ് ഓഫ് ഫിറ്റ്നസ് ) വുമൺസ് സ്പോർട്സ് മോഡൽ വിഭാഗത്തിൽ മേഘ മെറിൻ ദാസ് (അർജുൻ ജിമ്നേഷ്യം) വുമൺസ് ഗ്ലാമർ വിഭാഗത്തിൽ പ്രിയങ്ക. എസ് ( ഫിറ്റ്നസ് ഇൻ) ക്ലാസിക് ബോഡി ബിൽഡിംഗ് വിഭാഗത്തിൽ ഹരിഷിരാജ് (ജെ ആർ ഫിറ്റ്നസ് ) മോംസ് വിഭാഗത്തിൽ അജിത കൃഷ്ണകുമാർ (അർമാൻസ് ഫിറ്റ്നസ് ) എന്നിവർ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. മത്സരം ചെങ്ങാമനാട് പോലീസ്സി. സോണി മത്തായി ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ എ വൺ ജിം, വൈപ്പിൻ ഓവർഓൾ ചാമ്പ്യൻമാരായി.

kochi