തിരുവനന്തപുരത്ത് കുട്ടികളുമായിപോയ സ്‌കൂള്‍ ബസ് മറിഞ്ഞു

കുട്ടികളുമായി പോയ ബസ് നിയന്ത്രണംവിട്ട് വയലിലേക്കാണ് മറിഞ്ഞത്.25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.

author-image
Sneha SB
New Update
SCL BUS ACCIDENT

തിരുവനന്തപുരം : തിരുവനന്തപുരത്ത് നഗരൂരില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ബസ് മറിഞ്ഞു.തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂര്‍ ഗവണ്മെന്റ് എല്‍പി സ്‌കൂളിലെ ബസാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കുട്ടികളുമായി പോയ ബസ് നിയന്ത്രണംവിട്ട് വയലിലേക്കാണ് മറിഞ്ഞത്.25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ രണ്ടു കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഒരു കുട്ടിയുടെ കൈക്ക് പരിക്കേറ്റു. കുട്ടിയുടെ കൈ ബസിന്റെ അടിയില്‍ കുടുങ്ങുകയായിരുന്നു. ബസ് ഉയര്‍ത്തിയതിനു ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.മറ്റൊരു കുട്ടിക്കും പരിക്കേറ്റു. മറ്റു 23 കുട്ടികള്‍ക്കും സാരമായ പരിക്കുകളില്ല.റോഡിന് വീതികുറഞ്ഞ ഭാഗമാണെന്നും മഴയത്ത് റോഡില്‍ നനവുണ്ടായിരുന്നുവെന്നും നഗരൂര്‍ പഞ്ചായത്തംഗം എം രഘു പറഞ്ഞു,റോഡില്‍ ചെളി കെട്ടികിടന്നതില്‍ വാഹനം തെന്നി നീങ്ങിയതാണ് അപകടകാരണമെന്നും റോഡിലെ പ്രശ്‌നം പരിഹരിക്കുമെന്നും പറഞ്ഞിട്ടുണ്ട്.

bus accident school bus accident