/kalakaumudi/media/media_files/2025/04/14/nCcKxvkbm8Gt1K0QYwrA.jpg)
കൊച്ചി :പാലത്തിലെ മീഡിയനിൽ തട്ടി സ്വകാര്യ സ്കൂൾ ബസ് മറിഞ്ഞു. വരാപ്പുഴ പാലത്തിൽ ഇന്നലെ രാത്രി 8.30നായിരുന്നു അപകടം.
പറവൂർ പുല്ലംകുളം ശ്രീനാരായണ എച്ച്.എസ്.എസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ചേർത്തലയിൽ നിന്ന് പറവൂരിലേക്ക് വന്ന ബസിൽ പറവൂരിലെ വിവിധ സ്കൂളുകളിലെ 13 വിദ്യാർത്ഥിനികളുണ്ടായിരുന്നു.
പാലത്തിന്റെ പറവൂർ ഭാഗത്തേക്കുള്ള ഇറക്കത്തിനിടെ മീഡിയനിൽ ഇടിച്ച് ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു. ബസിനുള്ളിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥിനികളെ ഓടിക്കൂടിയവർ ചില്ല് പൊട്ടിച്ചാണ് പുറത്തെടുത്തത്. ഇതിനിടെ രണ്ട് കുട്ടികൾക്ക് മുറിവേറ്റു. ഇവർക്ക് സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. ബസിനും കേടുപാടുണ്ട്. പുല്ലംകുളം സ്കൂളിൽ നടക്കുന്ന അവധിക്കാല കബഡി പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾ ഇതിന്റെ ഭാഗമായിട്ടാണ് ചേർത്തലയിൽ മത്സരത്തിന് പോയത്.