/kalakaumudi/media/media_files/2025/08/06/tsr-2025-08-06-12-57-20.jpg)
തൃശൂര്‍: കോടാലി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഹാളിലെ മേല്‍ക്കൂരയ്ക്ക് താഴെയുള്ള സീലിങ് തകര്‍ന്നു വീണു. സ്‌കൂള്‍ അവധിയായതിനാല്‍ വന്‍ അപകടം ഒഴിവായി. അസംബ്ലി കൂടുന്ന ഹാളിലെ സീലിങ്ങാണ് തകര്‍ന്നു വീണത്. ഫാനുകളും കസേരകളും നശിച്ചു. പുലര്‍ച്ചെയായിരുന്നു അപകടം.
54 ലക്ഷംരൂപ ചെലവില്‍ 2023ലാണ് ഹാള്‍ ഉദ്ഘാടനം ചെയ്തത്. എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അശാസ്ത്രീയമായാണ് കെട്ടിടം നിര്‍മിച്ചതെന്നും, നേരത്തെ തകരാറുകള്‍ ചൂണ്ടിക്കാട്ടിയതാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ മാസം 31ന് പിടിഎ യോഗത്തില്‍ അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചിരുന്നു.
കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കണ്ണൂരില്‍ കോളജുകളും പ്രഫഷനല്‍ കോളജുകളും ഒഴികെയുള്ളവയ്ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. അവധി നല്‍കിയ കലക്ടറര്‍ക്ക് നന്ദി അറിയിച്ചാണ് രക്ഷിതാക്കള്‍ പ്രദേശത്തുനിന്ന് മടങ്ങിയത്.