സ്കൂളിൽ നിന്നും വിനോദയാത്ര പോയ ബസ് മറിഞ്ഞു അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു

ബസ്സിൽ 45 ഓളം കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു.വളവുതിരിഞ്ഞപ്പോൾ ബസിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.കൊടൈക്കനാലിലേക്കാണ് വിനോദയാത്ര പോയത്.

author-image
Devina
New Update
accident kottayam

കോട്ടയം: സ്‌കൂളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാർഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട്  മറിഞ്ഞു അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു .

തിരുവനന്തപുരം തോന്നയ്ക്കൽ ഗവ.എച്ച്എസ്എസ് സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ വിദ്യാർഥികളെയും അധ്യാപകരെയും പാല ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.

പാലാ- തൊടുപുഴ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് സംഭവം.

വിനോദയാത്ര സംഘത്തിലെ മൂന്നു ബസ്സുകളിൽ ഒരെണ്ണമാണ് അപകടത്തിൽപ്പെട്ടത്.

ബസ്സിൽ 45 ഓളം കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു.വളവുതിരിഞ്ഞപ്പോൾ ബസിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.

കൊടൈക്കനാലിലേക്കാണ് വിനോദയാത്ര പോയത്. തിരികെ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്