/kalakaumudi/media/media_files/VEgZS16cFeLUpNboDQnz.jpeg)
ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യയില്‍ സ്‌കൂളിനെതിരെ മിഹിറിന്റെ അമ്മ. വിശദീകരണ കത്തിലൂടെ സ്‌കൂള്‍ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് മിഹിറിന്റെ അമ്മ. മിഹിര്‍ റാഗിങ്ങിനിരയായ വിവരം സമൂഹമാധ്യമങ്ങളൂടെയാണ് അറിഞ്ഞതെന്ന സ്‌കൂളിന്റെ വാദം തെറ്റാണെന്നും സ്‌കൂള്‍ നേരത്തെ ഇടപെട്ടിരുന്നുവെങ്കില്‍ തന്റെ മകന്‍ ജീവിനൊടുക്കില്ലായിരുന്നുവെന്നും അമ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പില്‍ കുറിച്ചു. മിഹിറിനെ മുന്‍പ് പഠിച്ച സ്‌കൂളില്‍ നിന്ന് പുറത്താക്കിയെന്ന പ്രചാരണം വ്യാജമാണെന്നും അമ്മ വ്യക്തമാക്കി. ആരോപണങ്ങളെല്ലാം നിഷേധിച്ച് ഇന്ന് രാവിലെയാണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ കത്ത് പുറത്തിറക്കിയത്. സ്‌കൂളിന്റെ ഇന്നലത്തെ വിശദീകരണത്തിനെതിരെയാണ് മാതാവ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. റാഗിങ്ങിന് തെളിവോ സാക്ഷിമൊഴികളോ ഇല്ലെന്നാണ് സ്‌കൂള്‍ പുറത്തു വിട്ട കത്തില്‍ പറഞ്ഞിരിക്കുന്നത്. ഒന്നുമില്ലാതെ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ല.സ്‌കൂളിന് എന്‍ഒസി ഇല്ലെന്ന വിവരം തെറ്റാണെന്നും 2011 മുതല്‍ എന്‍ഒസിയോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും രക്ഷിതാക്കള്‍ക്ക് നല്‍കിയ കത്തില്‍ സ്‌കൂള്‍ വ്യക്തമാക്കുന്നു. മിഹിര്‍ ആത്മഹത്യ ചെയ്ത ദിവസം രാവിലെ സ്‌കൂളിലെ പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ രക്ഷിതാവിനെ വിളിപ്പിച്ചിരുന്നുവെന്നും എന്നാല്‍ അന്ന് മിഹിര്‍ സന്തോഷത്തോടയാണ് സ്‌കൂളില്‍ നിന്ന് മടങ്ങിയതെന്നും കത്തില്‍ പറയുന്നുണ്ട്.മിഹിര്‍ പഠിച്ചിരുന്ന ?ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ സഹപാഠികള്‍ നിറത്തിന്റെ പേരില്‍ പരിഹസിച്ചുവെന്നും കുട്ടി പീഡനങ്ങള്‍ക്ക് ഇരയായിരുന്നു.ക്ലോസറ്റില്‍ മുഖം പൂഴ്ത്തി വച്ച് ഫ്‌ലഷ് ചെയ്യുകയും കുട്ടിയെ ടോയ്ലെറ്റ് നക്കിക്കുകയും ചെയ്തതായി പരാതിയില്‍ പരാമര്‍ശിക്കുന്നു. മകന്റെ മരണശേഷം സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച സോഷ്യല്‍ മീഡിയ ചാറ്റില്‍ നിന്നാണ് മകന്‍ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്. സംഭവത്തെക്കുറിച്ചുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിഹിര്‍ പഠിച്ച ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെയാണ് കുടുംബം പരാതി നല്‍കിയിരുന്നു.ജനുവരി 15ന് ഫ്‌ലാറ്റിന്റെ 26-ാം നിലയില്‍ നിന്ന് ചാടിയാണ് വിദ്യാര്‍ഥി മരിച്ചത്. ജീവനൊടുക്കിയ ദിവസവും കുട്ടി ക്രൂര പീഡനം ഏറ്റുവാങ്ങി. സഹപാഠികളില്‍ നിന്നാണ് പരാതിയിലെ വിവരങ്ങള്‍ ശേഖരിച്ചത്. സഹപാഠികള്‍ ആരംഭിച്ച ജസ്റ്റിസ് ഫോര്‍ മിഹിര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് അപ്രത്യക്ഷമായി.