സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; മോഹന്‍ലാല്‍ മുഖ്യാതിഥി

നിലവില്‍ 985 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്ത് 978 പോയിന്റുമായി തൃശ്ശൂരും തൊട്ടുപിന്നില്‍ 977 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. നേരത്തെ രണ്ടാം സ്ഥാനത്ത് ഇരുന്ന കോഴിക്കോട് നാലാം സ്ഥാനത്തേക്ക് താഴ്ന്നു

author-image
Biju
New Update
kala4

തൃശ്ശൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശ്ശൂരില്‍ ഇന്ന് കൊടിയിറങ്ങും. സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ആണ് മുഖ്യാതിഥി. സ്വര്‍ണക്കപ്പിനായി കണ്ണൂരും തൃശ്ശൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇനി 8 മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

നിലവില്‍ 985 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്ത് 978 പോയിന്റുമായി തൃശ്ശൂരും തൊട്ടുപിന്നില്‍ 977 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. നേരത്തെ രണ്ടാം സ്ഥാനത്ത് ഇരുന്ന കോഴിക്കോട് നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ഒന്നാം വേദിയിലെ നാടോടി നൃത്തമാണ് അവസാന ദിവസത്തെ പ്രധാന മത്സരം. ഇന്ന് അവധി ദിവസമായതിനാല്‍ തേക്കിന്‍കാട് മൈതാനത്തേക്ക് ആളൊഴുക്ക് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.