സ്കൂട്ടർ മതിലിൽ ഇടിച്ച് അപകടം; ബത്തേരിയിൽ രണ്ടു യുവാക്കൾ മരിച്ചു

ഇരുവരും സഞ്ചരിച്ച സ്കൂട്ടർ വഴിവക്കിലെ മതിലിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ ഇവർ  മരിച്ചു.

author-image
Rajesh T L
New Update
bathery

അപകടത്തിൽ മരിച്ച അമൽ വാസു വിഷ്ണു സജി

Listen to this article
0.75x1x1.5x
00:00/ 00:00

ബത്തേരി:തിരുനെല്ലിയിൽ സ്കൂട്ടർ മതിലിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകൻ വിഷ്ണു സജി (24), മന്തണ്ടിക്കുന്ന് കാഞ്ഞിരത്തിങ്കൽ വാസന്റെ മകൻ അമൽ വിഷ്ണു (23) എന്നിവരാണ് മരിച്ചത്.

മൂലങ്കാവ് ഭാഗത്തുനിന്നും ബത്തേരി ടൗണിലേക്ക് വരുന്നതിനിടെ ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടർ വഴിവക്കിലെ മതിലിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ ഇവർ  മരിച്ചു.

wayanad Batheri scooter accident