പകുതി വിലയ്‌ക്ക് സ്കൂട്ടർ: സംസ്ഥാനത്തുടനീളം പരാതി; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

സംസ്ഥാനത്ത് നിരവധി പരാതികൾ ഉയരുകയും ആയിരം കോടിയിലധിക്കം പണം തട്ടിയെന്നും ബോധ്യപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനമായത്.വിവിധ സ്റ്റേഷനുകളിൽ അനന്തുകൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

author-image
Shyam Kopparambil
New Update
sdsdsd

കൊച്ചി: സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി പകുതി വിലയ്ക്ക് സ്കൂട്ടറും തയ്യൽമെഷീനും വാഗ്ദാനം ചെയ്ത തട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കൊച്ചി ക്രൈം ബ്രാഞ്ച് യൂണിറ്റിനാണ് ചുമതല. കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണത്തിന് കൈമാറും. സംസ്ഥാനത്ത് നിരവധി പരാതികൾ ഉയരുകയും ആയിരം കോടിയിലധിക്കം പണം തട്ടിയെന്നും ബോധ്യപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനമായത്.വിവിധ സ്റ്റേഷനുകളിൽ അനന്തുകൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് ലോക്കൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനിരിക്കെയാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. വിവിധ സ്റ്റേഷനുകളിൽ അനന്തുകൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ സ്‌റ്റേഷനുകളിലുള്ള കേസ് ഫയലുകളും കേസ് ഡയറികളും ക്രൈംബ്രാഞ്ച് ശേഖരിക്കും. ഇതിന് ശേഷമാകും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയും ചോദ്യം ചെയ്യുകയും ചെയ്യുക.എല്ലാ ജില്ലകളിലും പരാതികൾ ഉയർന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പായി മാറിയിരിക്കുകയാണ് സിഎസ്ആർ ഫണ്ടിന്റെ പേരിൽ അനന്തുകൃഷ്ണൻ നടത്തിയ തട്ടിപ്പ്. പകുതി വിലയ്ക്ക് സ്കൂട്ടറും തയ്യൽ മെഷീനും വാ​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് പുറത്തായതോടെ പരാതികളുടെ കൂമ്പാരമാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ അനന്തുകൃഷ്ണനെതിരെ എത്തിയത്. പ്രാദേശിക തലത്തിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയായിരുന്നു അനന്തുകൃഷ്ണൻ പണസമാഹരണം നടത്തിയത്.

# അനന്തുകൃഷ്ണൻ തട്ടിയത് 350 കോടി രൂപയിലേറെ

 സ്ത്രീകൾക്ക് പകുതി വിലയ്‌ക്ക് സ്‌കൂട്ടറും തയ്യൽ മെഷീനുമൊക്കെ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുഖ്യപ്രതി തൊടുപുഴ സ്വദേശി അനന്തുകൃഷ്ണൻ തട്ടിയത് 350 കോടി രൂപയിലേറെ. ഇതുപയോഗിച്ച് ഇടുക്കിയിലും കർണാടകയിലുമടക്കം ഏക്കറുകണക്കിന് സ്ഥലം ഇയാൾ വാങ്ങിക്കൂട്ടിയെന്ന് പൊലീസ്. കഴിഞ്ഞദിവസം മൂവാറ്റുപുഴയിൽ നിന്നാണ് ഇയാൾ കഴിഞ്ഞ ദിവസം  അറസ്റ്റിലായത്.

ഇയാളുടെ പേരിലുള്ള നിരവധി അക്കൗണ്ടുകളിലൂടെ കോടികൾ മറിഞ്ഞെന്നും പൊലീസ് കണ്ടെത്തി. വാങ്ങിക്കൂട്ടിയ സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടുണ്ടെന്ന് ഉന്നതപൊലീസ് വൃത്തങ്ങൾ  പറഞ്ഞു. പ്രതിയുടെ അക്കൗണ്ടിൽ നിലവിൽ 3.25 കോടി മാത്രമേയുള്ളൂ. ഇത് മരവിപ്പിച്ചു. പ്രതിയുടെ ഉടമസ്ഥതയിലുള്ള പ്രൊഫഷണൽ സർവീസസ് ഇന്നൊവേഷൻസ്, സോഷ്യൽ ബീ വെഞ്ച്വേഴ്‌സ് സ്ഥാപനങ്ങളുടെ പേരിലാണ് ഈ അക്കൗണ്ടുകൾ. സ്വകാര്യ ബാങ്കിന്റെ എറണാകുളം ഇയ്യാട്ടുമുക്കിലെ ശാഖയിലാണ് ഇവ.

സംസ്ഥാനത്ത് 75ലേറെ ബ്ലോക്കുകളിൽ സൊസൈറ്റി രൂപീകരിച്ച് ആളുകളെ അംഗങ്ങളാക്കിയായിരുന്നു തട്ടിപ്പ്. സ്‌കൂട്ടറിന് പുറമെ സോളാർ പാനലുകൾ, ലാപ്‌ടോപ്പ്, രാസവളം എന്നിവയും പകുതി വിലയ്‌ക്ക് നൽകുമെന്നും വാഗ്ദാനം നൽകി. നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ പ്രതിയുടെ വാടകഫ്ളാറ്റിൽ നിന്ന് രേഖകൾ കടത്തിയതിന്റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

# വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി
ആളുകളെ വീഴ്ത്തി

1,20,000 രൂപ വിലയുള്ള സ്‌കൂട്ടർ 60,000 രൂപയ്‌ക്ക് നൽകുമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. പ്രാദേശികതലത്തിൽ വാർഡംഗത്തെയും മറ്റും സ്വാധീനിച്ച് സീഡ് സൊസൈറ്റി എന്ന പേരിൽ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് ആളുകളെ വീഴ്‌ത്തിയത്. എഴുപതുപേരിൽ നിന്ന് പണം വാങ്ങുമ്പോൾ 30 പേർക്ക് സ്കൂട്ടർ നൽകും. ബാക്കി തുക ആർഭാട ജീവിതത്തിനാണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

# ആലപ്പുഴയിൽ
തട്ടിച്ചത് 15 കോടി

 തട്ടിപ്പുകേസിലെ പ്രതി അനന്തുകൃഷ്ണനെതിരെ ആലപ്പുഴയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇന്നലെ വരെ 1500ലധികം പരാതികൾ ലഭിച്ചു. 57 കേസുകൾ രജിസ്റ്റർ ചെയ്തു. 15 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് വിവരം. മൂവാറ്റുപുഴ മേഖലയിൽ 300ഓളം പരാതികളാണ് ലഭിച്ചത്.

BJP Crime